×
login
മെയ്ഡ് ഇന്‍ കാരവാന്‍ വിഷുവിന് തീയേറ്ററുകളില്‍

ഇന്ദ്രന്‍സ്, പ്രജില്‍ ഖൃ, മിഥുന്‍ രമേശ്, ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ, അനിക ബോയില്‍, എല്ല സെന്റ്‌സ്, നസ്ഹ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

നന്ദം, ഹൃദയം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന്‍ കാരവാന്‍' വിഷുവിന് ഏപ്രില്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തുന്നു. ഇന്ദ്രന്‍സ്, പ്രജില്‍ ഖൃ, മിഥുന്‍ രമേശ്, ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ, അനിക ബോയില്‍, എല്ല സെന്റ്‌സ്, നസ്ഹ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

സിനിമ കഫേ പ്രൊഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറില്‍ ബാദുഷ എന്‍ എം, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്ന് 'മെയ്ഡ് ഇന്‍ കാരവാന്‍' നിര്‍മ്മിക്കുന്നു. കോ പ്രൊഡ്യൂസര്‍-ഡെല്‍മി മാത്യു. ഷിജു എം ഭാസ്‌ക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.