''ഞാന്‍ അഹങ്കാരിയാണെന്ന് തോന്നാം, പക്ഷേ എനിക്ക് ഹിന്ദിയില്‍ ധാരാളം ഓഫറുകള്‍ ലഭിച്ചു. പക്ഷേ അവര്‍ക്ക് എന്നെ താങ്ങാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു.
നിരവധി ബോളിവുഡ് സിനിമകളിലേക്ക് ഓഫര്‍ വന്നിരുന്നുവെന്ന് തെലുങ്ക് നടന് മഹേഷ് ബാബു. പക്ഷേ തന്നെ അവര്‍ അര്‍ഹിക്കാത്തതിനാല്‍ അതൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിര്‍മിക്കുന്ന പുതിയചിത്രം മേജറിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെ ഉള്‍ക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാന്‍ ഞാനില്ല. തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകള്‍ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. '- മഹേഷ് ബാബു പറഞ്ഞു.
തെലുങ്ക് സിനിമയിലെ വലിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ബിസിനസ്മാന്, ശ്രീമന്തുഡു, ഭരത് അനേ നേനു, മഹര്‍ഷി, സരിലേരു നീക്കെവ്വരു എന്നിവയാണ് അദ്ദേഹത്തിന്റെ ചില ഹിറ്റ് ചിത്രങ്ങള്‍. ിടിഐക്ക് നല്കിയ അഭിമുഖത്തില്‍, നിങ്ങള്‍ ഒരു ഹിന്ദി സിനിമയില്‍ പ്രത്യക്ഷപ്പെടുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ- ''ഞാന്‍ അഹങ്കാരിയാണെന്ന് തോന്നാം, പക്ഷേ എനിക്ക് ഹിന്ദിയില്‍ ധാരാളം ഓഫറുകള്‍ ലഭിച്ചു. പക്ഷേ അവര്‍ക്ക് എന്നെ താങ്ങാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. എന്റെ സമയം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തെലുങ്ക് സിനിമയില്‍ എനിക്കുള്ള താരമൂല്യം, സ്നേഹം, മറ്റൊരു ഇന്ഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ ഇവിടെ സിനിമ ചെയ്യുമെന്നും അവ വലുതാകുമെന്നും ഞാന്‍ എപ്പോഴും കരുതിയിരുന്നു, എന്റെ വിശ്വാസം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുകയാണ്''.
മഹേഷ് ബാബു ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് മേജര്‍. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബലാത്സംഗ കേസിലെ പ്രതി അനുരാഗ് കശ്യപ് യുപിയില്‍ കാലു കുത്തിയാല്‍ അറസ്റ്റ്; കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആലോചിക്കുന്നെന്ന് രഞ്ജിത്