×
login
'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി

'കുമ്മനംജിക്കെതിരായ നടപടിയെ ഞാന്‍ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്' എന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയ പ്രതികാരം അദ്ദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്. ഇത് വളരെ നിരാശാജനകമാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  'കുമ്മനംജിക്കെതിരായ നടപടിയെ ഞാന്‍ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്' എന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

Facebook Post: https://www.facebook.com/blackcatravi/posts/2005335362936725?__xts__[0]=68.ARD4-FxAsZnCiVEfA5c6Vw39NNtIHNFc9aDgUrSEq1iZhJJI6VR1UN6F5n30HmrZEYXf89cJ9awfGKw8VBp751NY11lRi6L0etZQ2-uxTtaQOJp1viZ0Lqe_1IuuLiR5BbX5PMANCKCnxvMS831xhaAgms43e_5ifar1dusgd135Uxvkgr2PL-AtCzFP70GObS1g7Zq_keOEa4YUCAUGE_bRDJsSAlYSnoa1ymhPCSc82ERrbMcH4D29LsmaHmXtUCcz5FFg0u3Li-px7NXtnc8F4eIfVLjeqcxw3VOGgZfOUC1pYPJhCwiS8OTpKgiDgIHKQ4JeSS-yn-xP_c_Tqw&__tn__=-R


അതേസമയം, പണമിടപാട് സംബന്ധിച്ച് യാതൊരു കാര്യത്തിലും ഇടപെട്ടില്ലെന്ന് ഹരികൃഷ്ണന്‍ നമ്പൂതിരി. പണം തട്ടിയതുമായി ബന്ധപ്പെട്ട് താന്‍ കുമ്മനം രാജശേഖരനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും പരാതിക്കാരനായ ഹരികൃഷ്ണന്‍ നമ്പൂതിരി വെളിപ്പെടുത്തി.  

പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി തന്റെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തെന്നതാണ് ഹരികൃഷ്ണന്റെ പരാതി. എന്നാല്‍ താന്‍ നല്‍കിയ മൊഴിയിലോ പരാതിയിലോ കുമ്മനം പണം വാങ്ങിയതായോ ഒന്നും പ്രതിപാദിച്ചിട്ടില്ല. കുമ്മനത്തെ തനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താന്‍ ഉയര്‍ത്തിയിട്ടില്ലെന്നും ഹരികൃഷ്ണന്‍ അറിയിച്ചു.  

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.