×
login
ഫഹദ് ഫാസില്‍ ചിത്രം മാലിക്ക് ഇസ്ലാമോഫോബിക് തന്നെയെന്ന് എന്‍.എസ്.മാധവന്‍; ചിത്രം പിന്‍വലിക്കില്ലെന്ന് മഹേഷ് നാരായണന്‍

ചിത്രത്തില്‍ ഇസ്ലാമോഫോബിയ നിറഞ്ഞ ഉള്ളടക്കം ഉണ്ടെന്ന് എന്‍.എസ്. മാധവന്‍ ആരോപിക്കുന്നു.

തിരുവനന്തപുരം: ബീമപള്ളി വെടിവയ്പ്പ് പോലീസിന്റെ മാത്രം വീഴ്ചയാണെന്ന തരത്തില്‍ എടുത്തുകാട്ടിയ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.  മാലിക്' സിനിമ സാങ്കല്പിക സൃഷ്ടി ആണെന്ന് പറഞ്ഞ് അവതരിപ്പിച്ച സംവിധായകന്‍ മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍.എസ്. മാധവനും രംഗത്തെത്തി. ഫഹദ് ഫാസില്‍ ചിത്രം ഇസ്ലാമോഫോബിക് ആണെന്നാണ് മാധവന്റെ ആരോപണം.  

ചിത്രത്തില്‍ ഇസ്ലാമോഫോബിയ നിറഞ്ഞ ഉള്ളടക്കം ഉണ്ടെന്ന് എന്‍.എസ്. മാധവന്‍ ആരോപിക്കുന്നു.

1.എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാര്‍ട്ടി?

2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്?

3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളില്‍ പ്രവേശിപ്പിക്കുന്നില്ല( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്)

4. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നില്‍ക്കുന്നവരാക്കുന്നു?

5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയില്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.  

അതേസമയം,മാലിക്ക് സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഭയന്ന് ഒളിച്ചോടില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ വ്യക്തമാക്കി,. മാലിക്ക് പിന്‍വലിക്കാന്‍ ആലോചിച്ചെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നത്. കൃത്യമായി കാണുന്നവര്‍ക്ക് എന്താണെന്ന് മനസ്സിലാകും. അല്ലാതെ സംസാരിക്കുന്നവരുടെ പ്രശ്നം എന്താണെന്ന് അറിയില്ല.

വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്നത്തിലേക്ക് ഒരു സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയം നല്ലതാണെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം. പുതിയ ചിത്രമായ മലയന്‍ കുഞ്ഞിന്റെ ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോഴെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

 

 

  comment

  LATEST NEWS


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.