×
login
നടന്‍ മമ്മൂട്ടി‍ക്ക് കോവിഡ്, സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് സ്ഥിരീകരിച്ചത്, ഷൂട്ടിങ് താത്കാലികമായി നിര്‍ത്തി

ചിത്രീകരണ വേളയില്‍ ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിക്കുകയും കോവിഡ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

തിരുവനന്തപുരം : നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ജലദോഷം മാത്രമാണ് ഉള്ളത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്.  

ചിത്രീകരണ വേളയില്‍ ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിക്കുകയും കോവിഡ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.


മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിന്റെ 'ഭീഷ്മപര്‍വ്വ'മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റു ചിത്രങ്ങള്‍. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. സിനിമാ രംഗത്തുള്ള നിരവധി പേര്‍ക്ക് അടുത്തിടെ രോഗം ബാധിച്ചിരുന്നു.

 

    comment

    LATEST NEWS


    ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


    ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


    മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.