×
login
നടിയെ ആക്രമിച്ച സംഭവത്തിന് രണ്ട് വശങ്ങളുണ്ട്; ഡബ്ലു.സി.സി ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് മംമ്ത മോഹന്‍ദാസ്‌

ചുരുക്കം ചില സ്ത്രീകള്‍ ഇരയാവാന്‍ നിന്ന് കൊടുക്കാറുണ്ട്. ഇരയാവാന്‍ നിന്ന് കൊടുത്തിട്ട് പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. സിനിമ മേഖലയിലെ ചൂഷണത്തിന് രണ്ട് പക്ഷകാര്‍ക്കും ഉത്തരവാദിത്ത്വമുണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് നടി  മംമ്ത മോഹന്‍ദാസ്. ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാവാന്‍ നില്‍ക്കരുത്. ചിലര്‍ നടിയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുണ്ടെന്നും മംമ്ത പറഞ്ഞു.  

ചുരുക്കം ചില സ്ത്രീകള്‍ ഇരയാവാന്‍ നിന്ന് കൊടുക്കാറുണ്ട്. ഇരയാവാന്‍ നിന്ന് കൊടുത്തിട്ട് പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. സിനിമ മേഖലയിലെ ചൂഷണത്തിന് രണ്ട് പക്ഷകാര്‍ക്കും ഉത്തരവാദിത്ത്വമുണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  


ശരീരികമായോ മാനസികമായോ പീഡനം ഉണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങി വരാന്‍ കഴിയണം. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രഫഷണലായി നേരിടേണ്ടിടത്ത് വ്യക്തിപരമായ ഇടപെടുമ്പോഴാണ് സിനിമയില്‍ അടക്കം ചൂഷണം ഉണ്ടാവുന്നത്.

അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബഌൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണ്.  ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ആ കൂട്ടത്തിലുണ്ട്. അമ്മയില്‍നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണെന്നും മംമ്ത പറഞ്ഞു.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.