login
കൊറോണയ്ക്ക് പിന്നാലെ ന്യൂമോണിയയും; ആദ്യം ശബ്ദം നഷ്ടപ്പെട്ടു; പിന്നീട് ഏഴുപതു ശതമാനവും തിരിച്ചുപിടിച്ച് മണിയന്‍പിള്ള രാജു

18 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് മാര്‍ച്ച് 25ന് തിരിച്ചെത്തിയെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മറ്റൊരു ശബ്ദമാണ് വന്നത്. ഇപ്പോള്‍ 70 ശതമാനവും ശബ്ദം ശരിയായി. വീട്ടില്‍ വിശ്രമത്തിലാണ് മണിയന്‍പിള്ള രാജുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊറോണ രോഗബാധിതനായതിന്  പിന്നാലെ മണിയന്‍പിള്ള രാജുവിന് ന്യൂമോണിയയും പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിനും ജീവനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണു മണിയന്‍ പിള്ള രാജു നടന്നു നീങ്ങിയത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  

ഫെബ്രുവരി 26നു കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോഡിംഗില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അന്ന് അവിടെ എത്തിയ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് പിറ്റേദിവസം കൊറോണ സ്ഥിരീകരിച്ചു. പിന്നാലെയാണ് മണിയന്‍പിള്ള രാജുവിനും കോവിഡ് ബാധിച്ചത്. രണ്ടു ദിവസത്തിന് ശേഷം മണിയന്‍പിള്ളയ്ക്ക് തലവേദനയും ചുമയും ആരംഭിച്ചിരുന്നു.  

തുടര്‍ന്നാണ് മണിയന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കൊറോണ രോഗം മാറിയതിന് ശേഷം ന്യുമോണിയ പിടിപെട്ടതിനെ തുടര്‍ന്നു അദേഹത്തെ മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ശബ്ദിക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ് ഈ സമയം ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  

18 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് മാര്‍ച്ച് 25ന് തിരിച്ചെത്തിയെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മറ്റൊരു ശബ്ദമാണ് വന്നത്. ഇപ്പോള്‍ 70 ശതമാനവും ശബ്ദം ശരിയായി. വീട്ടില്‍ വിശ്രമത്തിലാണ് മണിയന്‍പിള്ള രാജുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.