×
login
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്' 'ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍; ജൂറി സ്‌ക്രീനിങ് പുരോഗമിക്കുന്നു

തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രം ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍. ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിങ് നടന്നുവരികയാണ്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ നടക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.

തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്. 15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും. ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മല്‍സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.

ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്' പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടായിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജെല്ലിക്കെട്ടിന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല. 2019ല്‍ ഗള്ളി ബോയ്, 2018ല്‍ വില്ലേജ് റോക്ക് സ്റ്റാര്‍സ്, 2017ല്‍ ന്യൂട്ടണ്‍, 2016ല്‍ വിസാരണൈ എന്നീ സിനിമകളാണ് ഔദ്യോഗിക എന്‍ട്രികളായി അയക്കപ്പെട്ടത്. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

 

 

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.