×
login
ടൊവിനോയുടെ തലവര തെളിഞ്ഞു; ആഗോള സിനിമയിലെ സൂപ്പര്‍ ഹീറോയായി 'മിന്നല്‍ മുരളി'; മലയാള സിനിമയ്ക്ക് ചരിത്രനേട്ടം

ഇന്ത്യ, ഒമാന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ മിന്നല്‍ മുരളിക്ക് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമാണ് സ്ട്രീമിങ്. ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 24നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മിന്നല്‍ മുരളി റിലീസ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത മുന്‍കൂട്ടികണ്ട് വിദേശ ഭാഷകളില്‍ ഡബ് ചെയ്തും സബ് ടൈറ്റില്‍ ഉപയോഗിച്ചും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതോടെ നായകനായ  ടൊവിനോ തോമസിന്റെ തലവര തെളിഞ്ഞു.  ആഗോള സിനിമയില്‍ 'മിന്നല്‍ മുരളി' നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. പതിനൊന്ന് രാജ്യങ്ങളിലെ ആദ്യ പത്ത് സ്ഥാനങ്ങളിലും മിന്നല്‍ മുരളി ഇടംപിടിച്ചിട്ടുണ്ട്.  

ഇന്ത്യ, ഒമാന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ മിന്നല്‍ മുരളിക്ക് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമാണ് സ്ട്രീമിങ്.  ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 24നായിരുന്നു ചിത്രത്തിന്റെ റിലീസ്.  ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മിന്നല്‍ മുരളി റിലീസ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത മുന്‍കൂട്ടികണ്ട് വിദേശ ഭാഷകളില്‍ ഡബ് ചെയ്തും സബ് ടൈറ്റില്‍ ഉപയോഗിച്ചും പ്രദര്‍ശിപ്പിക്കുന്നുണ്ട്.  


അതേസമയം,  മിന്നല്‍ മുരളി സൂപ്പര്‍ ഹിറ്റായതോടെ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മാതാവ് സോഫിയ പോള്‍ വ്യക്തമാക്കി. രണ്ടാം ഭാഗം ത്രീഡിയായി പുറത്തിറക്കാനാണ് ഉദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. അടുത്ത മാസം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കുമത്. തമിഴ് താരം ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ, ബേസില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് സോഫിയ പോള്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  

പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സാണ്. മിന്നല്‍ മുരളി ത്രിമാന രൂപത്തില്‍ ചിത്രീകരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി.  

ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി എത്തിയത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. 20 ദിവസങ്ങള്‍ കൊണ്ടാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വല്‍ഡ് റിംബര്‍ഗാണ്. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.