×
login
'കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് കാവലായി താനുണ്ടാകും'; 'കാവല്‍' പീഡനം അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന സിനിമയെന്ന് സുരേഷ് ഗോപി

അടുത്തിടെ വിവിധ പീഡനങ്ങള്‍ക്കിരയായി മരണം വരിച്ച വിസ്മയ, ഉത്തര, മോഫിയ തുടങ്ങിയവരെപോലെയുള്ള ഒരുപാടു പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്. അവര്‍ക്ക് കാവലായി താനുമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ദുബായ്: കേരളത്തില്‍ പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സിനിമയാണ് കാവലെന്ന് gopi/' class='tag_highlight_color_detail'>സുരേഷ് ഗോപി. അടുത്തിടെ വിവിധ പീഡനങ്ങള്‍ക്കിരയായി മരണം വരിച്ച വിസ്മയ, ഉത്തര, മോഫിയ തുടങ്ങിയവരെപോലെയുള്ള ഒരുപാടു പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്. അവര്‍ക്ക് കാവലായി താനുമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവല്‍ അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.  കാവല്‍ റിലീസിനോടനുബന്ധിച്ച് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സരേഷ് ഗോപി.  

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' ഈ മാസം 25-ന് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്ാണ്  തീയേറ്ററുകളിലെത്തിക്കുന്നത്. സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ബുക്ക്മൈ ഷോയിലും ഫാന്‍സ് ഷോ ബുക്കിങ്ങുമാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 220 തിയറ്ററുകളിലാണ് കാവല്‍ റിലീസിങ്ങ് ഉറപ്പിച്ചിരിക്കുന്നത്. മരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളോട് മത്സരിക്കാന്‍ തയാറായാണ് 'കാവല്‍' തിയറ്ററുകളിലേക്ക് എത്തുന്നത്.  

'എന്റെ ഏറ്റവും പുതിയ ചിത്രമായ 'കാവല്‍' ഈ മാസം 25ന് നിങ്ങളിലേക്ക് എത്തുകയാണ്. എല്ലാവരും തിയേറ്ററുകളില്‍ തന്നെ വന്ന് ചിത്രം കണ്ട് ആസ്വദിക്കുക. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകണം!' എന്നു സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ അഭ്യര്‍ത്ഥിച്ചു.  

സംവിധായകനായ നിഥിന്‍ രഞ്ജി പണിക്കരാണ് കാവലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍, അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ബേബി പാര്‍വ്വതി, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ. അംബിക മോഹന്‍, അനിതാ നായര്‍, അജ്ഞലി നായര്‍, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിന്റെ ടെയില്‍ എന്‍ഡ് എഴുതിയത് രഞ്ജി പണിക്കരാണ്.  ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ പറഞ്ഞു.  കോടികളുടെ ഡിജിറ്റല്‍ റിലീസ് വാഗ്ദാനം വേണ്ടെന്ന് വച്ചാണ് 'കാവല്‍' സിനിമ തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്നത്.  

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.