×
login
'മോഹല്‍ലാല്‍ ജീവിതത്തിൽ മോശം നടനാണ്, അഭിനയിക്കാൻ അറിയില്ല'... 63ാം പിറന്നാള്‍ ദിനത്തില്‍ വൈറലായി ഭാര്യ സുചിത്ര‍യുടെ വാക്കുകള്‍

അറുപത്തിമൂന്നാം പിറന്നാൾ ദിനത്തില്‍ ഭാര്യ സുചിത്രയുടെ മോഹന്‍ലാലിനെക്കുറിച്ചുള്ള വാക്കുകള്‍ വൈറല്‍. മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്നാണ് ജീവിതപങ്കാളിയായ സുചിത്ര പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മനസ്സ് തുറന്നത്.

തിരുവനന്തപുരം: അറുപത്തിമൂന്നാം പിറന്നാൾ ദിനത്തില്‍ ഭാര്യ സുചിത്രയുടെ മോഹന്‍ലാലിനെക്കുറിച്ചുള്ള വാക്കുകള്‍ വൈറല്‍.

മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്നാണ് ജീവിതപങ്കാളിയായ സുചിത്ര പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മനസ്സ് തുറന്നത്.  

മോഹൻലാൽ ഇമോഷണലാണെന്നും ഒരു മാജിക്കുകാരനെപ്പോലെ അത് അദ്ദേഹത്തിന് ഒളിപ്പിക്കാനറിയാമെന്നും അത് മനസ്സിലാവുകയേയില്ലെന്നും സുചിത്ര. 1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.  

മുന്‍മന്ത്രി ഷിബുബേബി ജോണ്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച മലൈക്കോട്ട വാലിബനിലെ മോഹന്‍ലാലിന്‍റെ ക്യാരക്ടര്‍. 


പിറന്നാള്‍ ദിനത്തല്‍ മോഹന്‍ലാലിന്‍റെ പുതിയ സിനിമയായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ട വാലിബന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഈ സിനിമയുടെ നിര്‍മ്മാതാവുകൂടിയായ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ പുറത്തുവിട്ടിരുന്നു. 

അതുപോല പൃഥ്വിരാജും മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്‍റെ ചിത്രത്തിലെ മോഹന്‍ ലാല്‍ കഥാപത്രത്തിന്‍റെ പേരിലാണ് ട്വീറ്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ ഖുറേഷി അബ്രഹാം എൻ്നായിരുന്നു പൃഥ്വിരാജിന്‍റെ ട്വീറ്റ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലെ മോഹന്‍ലാലിന്‍റെ കഥാപാത്രമാണ് ഖുറേഷി അബ്രഹാം.  

 

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.