login
മകള്‍ ഐഷയുടെ വിവാഹത്തിനുള്ള സ്വര്‍ണമടങ്ങിയ പെട്ടി ട്രെയ്‌നില്‍ മറന്നുവച്ചു; ഞെട്ടലില്‍ നിന്ന് ആശ്വാസത്തിലേക്ക് എത്തിയത് വിവരിച്ച് നാദിര്‍ഷ‍ാ

റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരിച്ച് ലഭിച്ചതെന്ന് നാദിര്‍ഷ പറയുന്നു.

കൊച്ചി: നാദിര്‍ഷയുടെ മകള്‍ ഐഷയുടെ വിവാഹ വിശേഷങ്ങള്‍ക്കിടെ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍. മകള്‍ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ച അനുഭവമാണ് നാദിര്‍ഷ പറയുന്നത്. റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരിച്ച് ലഭിച്ചതെന്ന് നാദിര്‍ഷ പറയുന്നു.

വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്‌സ്പ്രസിലാണ് കാസര്‍ഗോഡ് എത്തിയത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുകയും നാദിര്‍ഷയും കുടുംബവും പുറത്തിറങ്ങുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓര്‍മവന്നത്. ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷാ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു. കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ 41-ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി.

വണ്ടിയില്‍ സ്‌പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറി.  

 

 

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.