100 കോടിക്ക് മുകളില്‍ ആയിരുന്നു ഇതിനായി നെറ്റ്ഫ്ലിസ് നിക്ഷേപിച്ചിരുന്നത്. 'ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്' എന്ന സീരിസില്‍ ശിവകാമി ദേവിയുടെ കഥ പ്രമേയകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
മുംബൈ: 150 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബാഹുബലി സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ വന്‍ വിജയത്തിന് ശേഷം, 'ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്' എന്ന പേരില്‍ സീരിസ് പുറത്തിറക്കുമെന്ന് നെറ്റ്ഫഌക്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രോജക്റ്റില്‍ നിന്നാണ് നെറ്റ്ഫ്ലിക്സ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.
150 കോടി രൂപ ചിലവില്‍ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് വേണ്ടെന്ന് വെയ്ക്കുന്നതായി നെറ്റ്ഫ്ലിക്സ് അറിയിച്ചത്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതാണ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ മികച്ച വാണിജ്യ സിനിമയായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഗങ്ങളായാണ് ഇറങ്ങിയത്. ബോക്സ് ഓഫീസില്‍ വമ്പിച്ച വിജയമായിരുന്നു രണ്ട് ചിത്രങ്ങളും നേടിയത്.
ഇതിനു പിന്നിലെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഒടുവിലാണ് 'ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്' എന്ന പേരില്‍ ബാഹുബലി സീരിസ് പുറത്തിറക്കുമെന്ന് നെറ്റ്ഫഌക്സ് അറിയിച്ചത്. 100 കോടിക്ക് മുകളില്‍ ആയിരുന്നു ഇതിനായി നെറ്റ്ഫ്ലിസ് നിക്ഷേപിച്ചിരുന്നത്. 'ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്' എന്ന സീരിസില്‍ ശിവകാമി ദേവിയുടെ കഥ പ്രമേയകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട ശിവകാമി ദേവിയെന്ന ശക്തയായ രാജ്ഞിയുടെ ജീവിതകഥ ആസ്പദമാക്കിയാണ് സീരിസ് വിഭാവനം ചെയ്തിരുന്നത്. 'ദി റൈസ് ഓഫ് ശിവകാമി' എന്ന, ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തെ ആധാരമാക്കിയാണ് സീരീസിന്റെ തിരക്കഥ ഒരുങ്ങിയത്.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബലാത്സംഗ കേസിലെ പ്രതി അനുരാഗ് കശ്യപ് യുപിയില്‍ കാലു കുത്തിയാല്‍ അറസ്റ്റ്; കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആലോചിക്കുന്നെന്ന് രഞ്ജിത്