×
login
ചെറിയ സിനിമകള്‍ക്ക് ആശ്വാസവുമായി ഓസ്വോ ഫിലിം ഫാക്ടറി; അജിത് സോമന്‍, നിതിന്‍ നിബുവിന്റെ 'നീതി' തുടങ്ങുന്നു

ഷൂട്ടിങ് നിന്ന് പോയ സിനിമകള്‍ക്ക് ക്യാമറ ഉള്‍പ്പെടെയുള്ള പാക്കേജും നല്‍കുന്ന ഇവര്‍ ആദ്യമാണ് സിനിമ സംവിധാന രംഗത്തേക്ക് കടക്കുന്നത്.

ആലപ്പുഴയില്‍ നിന്ന് ചെറിയ ബഡ്ജറ്റ് സിനിമകള്‍ക്ക് ആശ്വാസമായ പാക്കേജുമായി ശ്രദ്ധിക്കപ്പെട്ട ഓസ്വോ ഫിലിം ഫാക്ടറിയുടെ അമരക്കാരായ അജിത് സോമന്‍, നിതിന്‍ നിബു എന്നിവര്‍ സംവിധാന രംഗത്ത് അരങ്ങേറുന്നു. ഷാര്‍പ് ടൈം സിനിമാസിന്റെ ബാനറില്‍ ഇവര്‍ സംവിധാനം ചെയ്യുന്ന 'നീതി' എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ചെറിയ ബഡ്ജറ്റ് ഒടിടി സിനിമയ്ക്കു വേണ്ടി പാക്കേജ് ആയി എഡിറ്റിങ്, ടൈറ്റില്‍സ്, വിഎഫ്ക്ട്‌സ്, കളറിങ് ജോലികള്‍ ചെയ്യുന്ന ഓസ്വോ ഫിലിം ഫാക്ടറി, ഷോലെ, സുന്ദരി, നിങ്ങള്‍ ക്യാമറ നിരീക്ഷണത്തില്‍ ആണ്, ചേറ്, കെണി എന്നീ ചിത്രങ്ങളുടെ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഷൂട്ടിങ് നിന്ന് പോയ സിനിമകള്‍ക്ക് ക്യാമറ ഉള്‍പ്പെടെയുള്ള പാക്കേജും നല്‍കുന്ന ഇവര്‍ ആദ്യമാണ് സിനിമ സംവിധാന രംഗത്തേക്ക് കടക്കുന്നത്. 


ഇരുവരും സംവിധാനം ചെയ്ത 'അറ്റം' എന്ന ഷോര്‍ട്ട് ഫിലിമിന് നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത ഇവര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'നീതി' വ്യത്യസ്തമായ ഒരു ഇതിവൃത്തമാണ് അവതരിപ്പിക്കുന്നത്. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഉടന്‍ ചിത്രീകരണം തുടങ്ങും. പിആര്‍ഒ- അയ്മനം സാജന്‍.

 

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.