×
login
നീതിക്കു വേണ്ടി പോരാടുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ കഥയുമായി 'നൃത്തം'; പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

സൗണ്ട് ഓഫ് ആര്‍ട്‌സിന്റെ ബാനറില്‍ സന്തോഷ് അമ്പാട്ട്, സവാദ് ആലുവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന 'നൃത്തം' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കടമക്കുടിയില്‍ വെച്ച് നടന്നു. സൗണ്ട് ഓഫ് ആര്‍ട്‌സിന്റെ ബാനറില്‍ സന്തോഷ് അമ്പാട്ട്, സവാദ് ആലുവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  

അതിജീവനത്തിനായി നീതിക്കു വേണ്ടി പോരാടുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ഹൃദയ സ്പര്‍ശിയായ കഥയാണ് നൃത്തത്തിലൂടെ പറയുന്നത്. കായംകുളത്താണ് ചിത്രീകരണം.  

ഷാരുഖ് ഷാജഹാന്‍, റഫീഖ് ചൊക്ലി, ഫൈസല്‍, എന്‍.സി. മോഹന്‍, കിജന്‍ രാഘവന്‍, ബാബു മണപ്പള്ളി, ലതാ ദാസ്, ബെന്ന ജോണ്‍, വിസ്മയ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. ഇത് കൂടാതെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  

രഞ്ജിത്ത് ദിവാനാണ് ഛായാഗ്രാഹണം. കഥ- സന്തോഷ് അമ്പാട്ട്, തിരക്കഥ, സംഭാഷണം- സന്തോഷ് അമ്പാട്ട്, എം.മജു രാമന്‍. സന്തോഷ് അമ്പാട്ടിന്റെ വരികള്‍ക്ക് രാഹുല്‍ ചുമപ്പാട്ട് സംഗീതം പകരുന്നു. എഡിറ്റര്‍ മുകേഷ് മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷാജി കോഴിക്കോടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ഒലവക്കോട്, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍


  കൊവിഡ് മൂലം നിര്‍ത്തിവെച്ച അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച് കെഎസ്ആര്‍ടിസി;

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.