×
login
'ഒടിയന്' ബോളിവുഡില്‍ വന്‍ വരവേല്‍പ്പ്; പത്ത് ദിവസം കൊണ്ട് കണ്ടത് 63‍ലക്ഷം പേര്‍

'ഒടിയന്‍' ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ചിത്രത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ പറഞ്ഞു.

2018 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'ഒടിയന്റെ' ഹിന്ദി പതിപ്പിന് വന്‍ വരവേല്‍പ്പ്. ചിത്രം ഇറങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 63ലക്ഷം പേരാണ് കണ്ടു കഴിഞ്ഞിരുന്നത്. 'ആര്‍ആര്‍ആര്‍' സിനിമയുടെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് 'ഒടിയന്‍' ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്.  

'ഒടിയന്‍' ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ചിത്രത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ പറഞ്ഞു.


ഏപ്രില്‍ 23നാണ് ഒഡിയന്‍ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചത്. ഹരികൃഷ്ണന്റെയാണ് രചയിതാവ്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ധിക്ക്, കൈലാഷ് എന്നിവരാണ് മറ്റു താരങ്ങള്‍.  

2018 ഡിസംബര്‍ 14 നാണ് ഒഡിയന്‍ ലോകമെമ്പാടും റിലീസ് ചെയ്തത്. തമിഴ്, തെലുങ്കു പതിപ്പിലും സിനിമ റിലീസ് ചെയ്തിരുന്നു. ബോക്‌സ് ഓഫീസില്‍ 10 ദിവസം കൊണ്ട് 32 കോടിയും, രാജ്യവ്യാപകമായി 98 കോടിയും ഇതുവരെ കളക്ഷന്‍ നേടി.

 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.