×
login
ലോകപ്രശസ്ത ബാവുള്‍ സംഗീതജ്ഞ പാര്‍വ്വതി ബാവുള്‍ അഭിനയിക്കുന്ന മലയാള ചിത്രം നീരവം ജൂലായ് 22 - ന് ഒടിടിയില്‍

കൊല്‍ക്കത്തയിലെ ബാവുള്‍ ഗ്രാമത്തില്‍ ഒരു നിയോഗം പോലെ അഭയം തേടിയെത്തുന്ന ശ്രീദേവിയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്

ലോകപ്രശസ്ത ബാവുള്‍ സംഗീതജ്ഞ പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം നീരവം ജൂലായ് 22 - ന് ഒടിടിയില്‍ റിലീസാകുന്നു. നീസ്ട്രീം, ഫസ്റ്റ്ഷോസ്, ബുക്ക് മൈ ഷോ, സൈനപ്ളേ, കൂടെ , മെയിന്‍സ്ട്രീം, ലൈംലൈറ്റ്, തീയേറ്റര്‍പ്ളേ, സിനിയ, മൂവിഫ്ളിക്സ്, റൂട്ട്സ്, മൂവിവുഡ്, ഫിലിമി, ഏകം, എബിസി ടാക്കീസ്, ആക്ഷന്‍, എം ടാക്കീസ്, ജയ്ഹോ തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

കൊല്‍ക്കത്തയിലെ ബാവുള്‍ ഗ്രാമത്തില്‍ ഒരു നിയോഗം പോലെ അഭയം തേടിയെത്തുന്ന ശ്രീദേവിയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ബാവുളന്മാരുടെ ജീവിതത്തില്‍ ആകൃഷ്ടയായ ശ്രീദേവി അവരെപ്പോലെ ജീവിക്കാന്‍ ആഗ്രഹിച്ചു. തെരുവിലിറങ്ങി ഭിക്ഷയാചിച്ച്‌ ഉപജീവനം നടത്തുന്നവര്‍ക്കേ ബാവുളായി ജീവിക്കാന്‍ സാധിക്കൂവെന്ന് പാര്‍വ്വതി ബാവുള്‍ ശ്രീദേവിയെ ഉപദേശിക്കുന്നു. പിന്നീട് നടക്കുന്ന അത്യന്തം സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് നീരവത്തിന്റെ കഥ മുന്നേറുന്നത്.

മധു , പത്മരാജ് രതീഷ് , ഹരീഷ് പേരടി, സ്ഫടികം ജോര്‍ജ്ജ്, മുന്‍ഷി ബൈജു , നരിയാപുരം വേണു , സോണിയ മല്‍ഹാര്‍, പാര്‍വ്വതി ബാവുള്‍, വനിത കൃഷ്ണചന്ദ്രന്‍ , ഗീതാ നായര്‍ , മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകില്‍, ഷാരോണ്‍ (സനു ), രാജ്കുമാര്‍ , ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ് , സജനചന്ദ്രന്‍ , ഗിരീഷ് സോപാനം, സുരേഷ് നായര്‍ , ജോയ്മ്മ , ലാല്‍ പ്രഭാത് , എന്നിവര്‍ അഭിനയിക്കുന്നു

ബാനര്‍ - മല്‍ഹാര്‍ മൂവി മേക്കേഴ്സ് , സംവിധാനം - അജയ് ശിവറാം , എക്സി : പ്രൊഡ്യൂസേഴ്സ് - നസീര്‍ വെളിയില്‍ , സന്തോഷ് ജോസഫ് തലമുകില്‍, കഥ, തിരക്കഥ, സംഭാഷണം - രാജീവ് .ജി , ഛായാഗ്രഹണം - ഉദയന്‍ അമ്ബാടി, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചി പൂജപ്പുര, ഗാനരചന - മനു മഞ്ജിത്ത്, ആര്യാംബിക ( കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവ്), സംഗീതം - രഞ്ജിന്‍രാജ് വര്‍മ്മ, ആലാപനം - വിജയ് യേശുദാസ് , പാര്‍വ്വതി ബാവുള്‍, മനോജ് ക്രിസ്റ്റി, രഞ്ജിന്‍രാജ് വര്‍മ്മ, അസ്സോസിയേറ്റ് ഡയറക്ടര്‍ - വ്യാസന്‍ സജീവ്, കല-കെ എസ് രാമു, ചമയം - ബിനു കരുമം, വസ്ത്രാലങ്കാരം - ശ്രീജിത്, സൗണ്ട് മിക്സിംഗ് - വിനോദ് ശിവറാം , സ്ക്രിപ്റ്റ് അസ്സോസിയേറ്റ് - സെന്തില്‍ വിശ്വനാഥ്, സ്റ്റില്‍സ് - ബൈജു ഗുരുവായൂര്‍ , ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷാന്‍, വിതരണം - സ്നേഹം എന്റര്‍ടെയ്ന്‍മെന്റ്സ്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍

  comment
  • Tags:

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.