×
login
'ബംഗാളില്‍ എന്താണ് നടക്കുന്നത്; അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് മമത നീതി ലഭ്യമാക്കണം'; തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പാര്‍വ്വതി തിരുവോത്ത്

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളില്‍ മരണം പതിനൊന്നായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന തൃണമൂല്‍ ആക്രമണങ്ങള്‍ക്ക് കാരണം പോലീസിന്റെ നിഷ്‌ക്രിയത്വം ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്ത്.  മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഒഫിഷ്യല്‍ അക്കൗണ്ടുകളിലേക്ക് ടാഗ് ചെതുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അധികാരത്തിനൊപ്പം എത്തുന്ന ആ ഉത്തരവാദിത്തം എവിടെ? മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തിരിക്കുന്നത്.  

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളില്‍ മരണം പതിനൊന്നായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന തൃണമൂല്‍ ആക്രമണങ്ങള്‍ക്ക് കാരണം പോലീസിന്റെ നിഷ്‌ക്രിയത്വം ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു.  

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വ്യാപക ആക്രമണങ്ങളില്‍ 11 പേരാണ് കാല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന പോലീസിനോട് ഗവര്‍ണര്‍ അടിയന്തിരമായി വിശദീകരണം തേടിയെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും കൊല്‍ക്കത്ത കമ്മിഷ്ണറേയും രാജ്ഭവനില്‍ വിളിച്ചു വരുത്തി ഗവര്‍ണര്‍ അതൃപ്തി അറിയിക്കുകയായിരുന്നു.  

പോലീസിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും സംസ്ഥാനത്തെ ഇത്തരം അക്രമസാഹചര്യം അപമാനമാണ്. പോലീസിന്റെ നിഷ്‌ക്രിയത്വം കാരണമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രയും വഷളായതെന്നും ജഗ്ദീപ് ധന്‍കര്‍ രൂക്ഷമായി വിമര്‍ശിച്ചു. രണ്ടു ദിവസമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസിനു നേരേയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ തകര്‍ത്തിരുന്നു.  

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.