×
login
പഠാന്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ ടെലിഗ്രാമില്‍ പ്രചരിക്കുന്നു; വെബ്‌സൈറ്റുകളിലും വ്യാജപ്പതിപ്പ് സുലഭം

ഇതുകൂടാതെ റിലീസായതിനു പിന്നാലെ വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലും തിയെറ്ററില്‍ നിന്നുള്ള പ്രിന്റ് പ്രചരിക്കുകയാണ്.

മുംബൈ: ഷാരൂഖ് ഖാന്‍  ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പഠാന്റെ റിലീസിന് മുന്‍പെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിച്ചു. ചിത്രം ബുധനാഴ്ച നൂറ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വ്യജന്‍ ഓണ്‍ലൈനില്‍ ഇറങ്ങിയത്. ഫിലിംസില, ഫില്‍മി4വാപ്പ് എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ കോപ്പി ഇറങ്ങിയത്. ഇതുകൂടാതെ റിലീസായതിനു പിന്നാലെ വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലും തിയെറ്ററില്‍ നിന്നുള്ള പ്രിന്റ് പ്രചരിക്കുകയാണ്.  

സിനിമ തീയേറ്ററുകളില്‍ നിന്ന് തന്നെ കാണണമെന്ന പത്താന്‍ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആരാധാകരോട് അഭ്യര്‍ഥിച്ചിരുന്നു. വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക്  എതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എല്ലാവരും തീയേറ്ററുകളില്‍ നിന്ന് പത്താന്‍ അനുഭവമാക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.


റിലീസിന് മുന്‍പെ പത്താന്റെ 4.19 ലക്ഷം ടിക്കറ്റാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിറ്റുപോയത്.  ഹിന്ദി സിനിയമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് കൂടിയാണിത്.5,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.