×
login
'ഉദ്ധവ് താക്കറെയെ പേരെടുത്ത് വെല്ലുവിളിച്ചു'; കങ്കണാ റണാവത്തിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്‍; ശിവസേനയുടെ നാണംകെട്ട പ്രതികാരം തുടരുന്നു

മുംബൈ കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം പൊളിച്ച പാലി ഹില്ലിലെ തന്റെ ഓഫീസ് കെട്ടിടം സന്ദര്‍ശിച്ച കങ്കണ ശിവസേന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മുംബൈ: മണികര്‍ണിക ഓഫീസ് പെളിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേര് എടുത്ത വിമര്‍ശിച്ച നടി കങ്കണാ റണാവത്തിനെതിരെ പോലീസ് കേസെടുത്തു. വിക്രോളി പോലീസാണ് ജനാധിപത്യപരമായി വിമര്‍ശിച്ചതിന് കേസെടുത്തിരിക്കുന്നത്. 'ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരും' എന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ബ്രഹുത്ത് മുംബൈ കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം പൊളിച്ച പാലി ഹില്ലിലെ തന്റെ ഓഫീസ് കെട്ടിടം സന്ദര്‍ശിച്ച കങ്കണ ശിവസേന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 


അതേസമയം, കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് ഇന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സഹോദരി രംഗോലി ചന്ദേലും കങ്കണയും ഇപ്പോള്‍ മുംബൈയിലെ വസതിയിലാണുള്ളത്.  കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ ഇന്നും പ്രകടനം നടത്തിയിരുന്നു. വസായിയിലാണ് അവര്‍ പ്രകടനം നടത്തിയത്.  

കങ്കണ റണാവത്തിന്റെ മണികര്‍ണ്ണിക ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ബിഎംസിയുടെ നീക്കം ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഓഫീസ് ശിവസേന സര്‍ക്കാര്‍ തകര്‍ത്തു. ഇതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.  കങ്കണയുടെ അഭിഭാഷകന്‍  കോടതിയില്‍ നല്‍കിയ പരാതിയില്‍ ഉടന്‍ മറുപടി നല്‍കണമെന്നും  മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്‍പ്പറേഷന്‍( ബി.എം.സി.)  പൊളിക്കല്‍ നടപടി ആരംഭിച്ചത്.  

അനധികൃതമായല്ല കെട്ടിടം നിര്‍മിച്ചതെന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോര്‍പ്പറേഷന്‍ നടപടി സ്റ്റേ ചെയ്തത്. ധൃതിപിടിച്ചുള്ള നടപടികള്‍ സംശയാസ്പദമാണെന്നും കോടതി വാദത്തിനിടെ പറഞ്ഞിരുന്നു.  

  comment

  LATEST NEWS


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.