×
login
ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'

125 കോടിക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

ണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ 'പൊന്നിയിന്‍ സെല്‍വന്‍' ഇതിനോടകം തന്നെ തിയറ്ററുകള്‍ ഇളക്കിമറിച്ചുകഴിഞ്ഞു. റിലീസിന്റെ മൂന്നാം ദിവസം മികച്ച റിപ്പോര്‍ട്ടുകളാണ് ആഗോള തലത്തില്‍ ലഭിക്കുന്നത്. ഇന്നലെ വരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകള്‍ ആരാധകരെ ആവേശത്തിലാക്കിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ 150 കോടിയിലധികം രൂപയാണ് ടിക്കറ്റ് വിറ്റുവരവിലൂടെ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് മാത്രമല്ല ലോകമെമ്പാടും സിനിമയിക്ക് ലഭിക്കുന്നു വലിയ സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്.

ആദ്യദിവസം തന്നെ എണ്‍പത് കോടി രൂപ നേടിയതായി നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. സാഹിത്യകാരന്‍ കല്‍ക്കികൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കും എന്നതില്‍ സംശയമില്ല.

വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, റഹ്മാന്‍, ഐശ്വര്യലക്ഷമി, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാണ്. 125 കോടിക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

  comment

  LATEST NEWS


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


  ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.