'പൊന്നിയിന്‍ സെല്‍വന്‍ 2' (പിഎസ്2)ന്റെ പ്രമോഷന്റെ ആദ്യ പടിയായി ചിത്രത്തിലെ 'അകമലര്‍' എന്നു തുടങ്ങുന്ന ആദ്യ ഗാനം മാര്‍ച്ച് 20ന് തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു കൊണ്ട് പോസ്റ്റര്‍ എത്തി.
മണിരത്നത്തിന്റെ ഡ്രീം സിനിമയായ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം 'പിഎസ്2' ഏപ്രില്‍ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. 'പൊന്നിയിന്‍ സെല്‍വന്‍ 1' രാജ്യത്ത് ബോക്‌സോഫീസില്‍ വന്‍ ചരിത്രമാണ് സൃഷ്ടിച്ചത്. 'പൊന്നിയിന്‍ സെല്‍വന്‍ 2' (പിഎസ്2)ന്റെ പ്രമോഷന്റെ ആദ്യ പടിയായി ചിത്രത്തിലെ 'അകമലര്‍' എന്നു തുടങ്ങുന്ന ആദ്യ ഗാനം മാര്‍ച്ച് 20ന് തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു കൊണ്ട് പോസ്റ്റര്‍ എത്തി.
റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്!ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്!നം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുക്കിയിരുന്നത്. വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ സഞ്ചാരം. ആദ്യ ഭാഗത്തില്‍ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി.
രണ്ടാം ഭാഗത്തിലാണ് കഥയുടെ കാതല്‍.ഹിറ്റ്!മേക്കര്‍ മണിരത്‌നം സംവിധാനം ചെയ്!ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍ ഏ.ആര്‍.റഹ്മാന്റെ സംഗീതവും,രവി വര്‍മ്മന്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ 'നിലെ ആകര്‍ഷക ഘടകങ്ങളാണ്.ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പൊന്നിയിന്‍ സെല്‍വന്‍2 ' തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും. സി.കെ.അജയ് കുമാറാണ് പിആര്‍ഒ.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി