×
login
പ്രകാശ് രാജിന് കനത്ത തോല്‍വി; താര സംഘടനയില്‍ നിന്ന് രാജിവെച്ചു; തെരഞ്ഞെടുപ്പില്‍ നടന്നത് ജാതീയതയും ദേശീയതയുമെന്ന് ന്യായീകരണം

വിഷ്ണു മഞ്ചുവാണ് എംഎഎയുടെ പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഹൈദരാബാദ്: തെലുങ്ക് താര സംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷ(എംഎഎ) നില്‍ നിന്നു നടന്‍ പ്രകാശ്‌രാജ് രാജി വെച്ചു. ഈ മാസം 10 ന് 2021-23 ലേക്ക് നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെയാണ് താരം രാജി വെച്ചത്. തനിക്ക് ആത്മാഭിമാനമുണ്ടെന്നും, തിരഞ്ഞെടുപ്പ് ജാതീയതയുടെയും ദേശീയതയുടെയും അടിസ്ഥാനത്തിലാണ് നടന്നതെന്നുമുള്ള ന്യായീകരണങ്ങള്‍ നിരത്തിയാണ് താരം പുറത്തു പോയത്. വിഷ്ണു മഞ്ചുവാണ് എംഎഎയുടെ പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

'എം എ എ യുടെ ഇലക്ഷന്‍ നല്ലതുപോലെയാണ് പൂര്‍ത്തിയായത്. മുന്‍പത്തേതില്‍ നിന്ന് വ്യതസ്തമായി ഏകദേശം 650-ഓളം അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇലക്ഷനില്‍ വിജയിച്ച മഞ്ചു വിഷ്ണു, ശിവ ബാലാജി, രഖു ബാബു തുടങ്ങി മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.എല്ലാവര്‍ക്കും അറിവുള്ള ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള ഒരു സംഘടനയുടെ ചുമതലയിലേക്കാണ് നിങ്ങള്‍ എത്തിയിട്ടുള്ളത്, ദയവായി അതെല്ലാം നന്നായി ചെയ്യണം, ഏവര്‍ക്കും ആശംസകള്‍ നേരുന്നു'- പ്രകാശ് രാജ് പറഞ്ഞു.  

'എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഇലക്ഷന്‍ ജാതീയതയുടെയും, ദേശീയതയുടെയും അടിസ്ഥാനത്തിലാണ് നടന്നത്. - ബൈലോകള്‍ മാറ്റണം, തെലുങ്ക് അല്ലാത്ത ഒരു വ്യക്തിക്ക് വോട്ട് ചെയ്യാം പക്ഷെ മത്സരിക്കാന്‍ പാടില്ല- എന്ന മുദ്രാവാക്യവുമായാണ് അവര്‍ രംഗത്തെത്തിയത്. അവര്‍ വിജയിച്ചാല്‍ ബൈലോ മാറ്റുമെന്ന് പറഞ്ഞിരുന്നു. ഞാന്‍ എന്ത് ചെയ്യാനാണ്? എന്റെ മാതാപിതാക്കള്‍ തെലുങ്കരല്ല. അത് എന്റെയോ അവരുടെയോ തെറ്റല്ല. നിങ്ങള്‍ക്ക് സംഘടനയില്‍ തെലുങ്കരെ മാത്രമേ ആവശ്യമുള്ളു. അംഗങ്ങള്‍ അതിനെ അനുകൂലിച്ചു, അതിനാല്‍ തന്നെ നിങ്ങള്‍ ഒരു തെലുങ്ക് വ്യക്തിയെ തെരഞ്ഞെടുത്തു. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ആത്മാഭിമാനമുണ്ട്. അതിനാല്‍ ഞാന്‍ എംഎഎ യില്‍ നിന്ന് രാജി വയ്ക്കുന്നു. പക്ഷെ ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലുങ്ക് നടനും നിര്‍മ്മാതാവുമായ നാഗബാബുവും  എം എ എ യില്‍ നിന്ന് രാജി വെച്ചു

 

 

  comment

  LATEST NEWS


  പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍


  നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.