×
login
ആഷിഖ് അബു‍വിന്റെ വാരിയംകുന്നന്‍ അസ്തമിച്ചു; ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി; നിര്‍മാതാക്കളുമായുള്ള തര്‍ക്കം മൂലം താനും പിന്‍മാറിയെന്ന് ആഷിഖും

കഴിഞ്ഞ വര്‍ഷം ആയിരുന്നു പൃഥ്വിരാജിനെ നായകനാക്കി 'വാരിയംകുന്നന്‍' എന്ന സിനിമ ആഷിക് അബു പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരം: മലബാര്‍ വര്‍ഗീയ കലാപത്തെ വെള്ളപൂശാന്‍ ആഷിക് അബുവും സംഘവും ചെയ്യാനൊരുങ്ങിയ വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപനത്തില് ഒതുങ്ങി. ചിത്രത്തില്‍ നിന്ന് വാരിയംകുന്നനായി വേഷമിടാനിരുന്ന പൃഥ്വിരാജ് പിന്‍മാറി. നിര്‍മാതാക്കളുമായുള്ള തര്‍ക്കം മൂലം താനും ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങിയെന്ന് സംവിധായകന്‍ ആഷിഖ് അബുവും വ്യക്തമാത്തി.  

കഴിഞ്ഞ വര്‍ഷം ആയിരുന്നു പൃഥ്വിരാജിനെ നായകനാക്കി 'വാരിയംകുന്നന്‍' എന്ന സിനിമ ആഷിക് അബു പ്രഖ്യാപിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് എത്തുന്നു എന്നത് തന്നെ ആയിരുന്നു  വലിയ പ്രഖ്യാപനം. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നിര്‍മാതാക്കളാകുമെന്നും മുഹ്സിന്‍ പരാരി സഹസംവിധായകന്‍ ആകുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. ഷര്‍ഹദും റമീസും ചേര്‍ന്നാണ് തിരക്കഥയൊരുക്കുമെന്ന് വ്യക്തമാക്കിയത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുമെന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.


ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപൂശാനുള്ള നീക്കത്തിനെതിരേ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. മലബാര്‍ കലാപത്തിന് നെടുനായകത്വം വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമ, ആഷിക് അബു പ്രഖ്യാപിച്ചത് 2020 ജൂണ്‍ മാസത്തില്‍ ആയിരുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമ മലബാര്‍ കലാപത്തിന്റെ 100 വാര്‍ഷികത്തില്‍ സിനിമ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനു പിന്നാലെ സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസിന്റെ ഇസ്ലാമിക തീവ്രവാദ നിലപാടുകള്‍ പുറത്തുവരികയും റമീസിനെ ചിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. എന്തൊക്കെ വന്നാലും സിനിമയില്‍ നിന്ന് പിന്‍മാറില്ലെന്നാണ് അന്ന് ആഷിക് അബു പറഞ്ഞിരുന്നത്. ഇതിന് പിറകെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള നാലില്‍പരം സിനിമകള്‍ വേറേയും പ്രഖ്യാപിക്കപ്പെട്ടു. അതില്‍ അലി അക്ബറിന്റെ 1921 പുഴ മുതല്‍ പുഴ വരെ ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കി വരികയാണ്. ഇതിനിടെയാണ് ആഷിഖ് അബു വലിയ പ്രഖ്യാപനം നടത്തിയ വാരിയംകുന്നന്റെ അസ്തമയം.

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.