×
login
ഭക്തര്‍ കൂടുതല്‍ ഉള്ളത് ഇതര സംസ്ഥാനങ്ങളില്‍; പൃഥ്വി നായകനാകുന്ന 'അയ്യപ്പന്‍' മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമ; വെളിപ്പെടുത്തി ഷാജി നടേശന്‍

അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഏത് ഭാഷകളില്‍ ചിത്രീകരണം നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലന്നും അദേഹം പറഞ്ഞു. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനാലാണ് സിനിമ പാന്‍ ഇന്ത്യനാക്കി നിര്‍മിക്കാന്‍ ഉദേശിക്കുന്നതെന്നും അദേഹം പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ശബരിമല അയ്യപ്പന്റെ കഥ പറയുന്ന 'അയ്യപ്പന്‍' മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കുമെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍. സിനിമ 2023ന് തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. പൃഥ്വിരാജ്, ആര്യ തുടങ്ങിയ മുന്‍ നിരതാരങ്ങള്‍ സിനിമയില്‍ അണിനിരക്കുമെന്നും അദേഹം വ്യക്തമാക്കി.  

അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഏത് ഭാഷകളില്‍ ചിത്രീകരണം നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലന്നും അദേഹം പറഞ്ഞു. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനാലാണ് സിനിമ പാന്‍ ഇന്ത്യനാക്കി നിര്‍മിക്കാന്‍ ഉദേശിക്കുന്നതെന്നും അദേഹം പറഞ്ഞു.  


Facebook Post: https://www.facebook.com/permalink.php?story_fbid=1945434588844929&id=130302907024782

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. 'റോ, റിയല്‍, റിബല്‍' എന്ന ക്യാപ്ഷനുകളോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.  

ശബരിമലയില്‍ പുലിപ്പാലിനായി പോകുന്ന അയ്യപ്പനും പുലിയും നേര്‍ക്കുനേര്‍ വരുന്നതാണ് പോസ്റ്ററിലുള്ളത്. വര്‍ഷങ്ങളായി ശങ്കര്‍ തന്നോട് ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടെന്നും ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് സ്വപ്‌ന തുല്യമാണെന്നും നേരത്തെ പൃഥ്വി പറഞ്ഞിരുന്നു.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.