login
പ്രിയനൊരാള്‍

പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂര്‍ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോര്‍ന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നു.

മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.കെ. കൃഷ്ണകുമാര്‍ നിര്‍മാണവും സജി കെ. പിള്ള സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബം 'പ്രിയനൊരാള്‍' റിലീസിനൊരുങ്ങുന്നു. രാജാരവിവര്‍മ്മയുടെ പിന്‍മുറക്കാരനായ പ്രശസ്ത സംഗീതസംവിധായകന്‍ കിളിമാനൂര്‍ രാജവര്‍മ്മ, മഠം കാര്‍ത്തികേയന്‍ നമ്പൂതിരിയുടെ പ്രണയാര്‍ദ്രമായ വരികള്‍ക്ക് സംഗീതാവിഷ്‌ക്കാരം നല്‍കി ആലപിച്ചിരിക്കുന്നു. ആല്‍ബത്തിലെ ഒരു സുപ്രധാനവേഷം അദ്ദേഹം തന്നെ അഭിനയിച്ചിരിക്കുന്നുവെന്ന പ്രതേ്യകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂര്‍ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോര്‍ന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നു.

പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തുചേരലുമെല്ലാംകൊണ്ട് കാണികളെ ആര്‍ദ്രമായ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമാണ് പ്രിയനൊരാള്‍ സമ്മാനിക്കുന്നത്. ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയ ഭാവങ്ങള്‍ക്കുമേലേ നീണ്ട കാത്തിരിപ്പിന്റെ അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത അനശ്വരവും കാലാതിവര്‍ത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശ്യകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

കിളിമാനൂര്‍ രാമവര്‍മ്മയ്ക്കു പുറമെ നായികയായി മായാ കെ. വര്‍മ്മ, വൈഷ്ണവ് വര്‍മ്മ, ഗായത്രി നായര്‍, വി.കെ. കൃഷ്ണകുമാര്‍ എന്നിവരും മറ്റുകഥാപാത്രങ്ങള്‍ക്കു ജീവന്‍ പകരുന്നു.

  comment
  • Tags:

  LATEST NEWS


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.