×
login
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലെ നായിക മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി അന്വേഷണ സംഘം

. മുന്‍ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009-ല്‍ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സിനിമകളിലൂടെ കന്നഡ സിനിമാരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു.

ബംഗളൂരു: കര്‍ണാടകയില്‍ അടുത്തിടെ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കന്നടസിനിമ മേഖലയിലേക്കും. കന്നട നടിയായ രാഗിണി ദ്വിവേദിക്ക് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാര്‍, മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ നായിക കൂടിയാണ് രാഗിണി. മുന്‍ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009-ല്‍ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സിനിമകളിലൂടെ കന്നഡ സിനിമാരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു.  

ബംഗളൂരൂ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) ആണ് രാഗിണിക്ക് നോട്ടീസ് നല്‍കി. കേസില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ എന്‍.സി.ബിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. രാഗിണിയുടെ സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെയും ചോദ്യം ചെയ്യും.

അതേസമയം നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവര്‍ക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്.  മയക്കുമരുന്ന് കടത്തിന് അനൂപ് എല്ലായ്പ്പോഴും ആശ്രയിച്ചിരുന്നത് ഡാര്‍ക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഡാര്‍ക്ക് നെറ്റിലൂടെ ബംഗളൂരു, മുബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് എയര്‍കാര്‍ഗോ വഴിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.