കെ എസ് ചിത്ര പാടിയ യൂട്യൂബില്‍ തരംഗമായി മാറിയ ' മുകിലേ 'എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
ന്യൂയോര്‍ക്ക്: ഗായകന് എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്തനായ ശബരീനാഥ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന മുഴുനീള സിനിമ 'ലോക്ക്ഡ് ഇന്‍ ' ഉടന്‍ റിലീസ് ചെയ്യും. അമേരിക്കയിലെ തിയേറ്ററുകളിലും തുടര്‍ന്ന് ഒ ടി ടി പ്ലാറ്റുഫോമുകളില്‍ വേള്‍ഡ് റിലീസും ഉണ്ടാകും. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയുടെ പിന്നണിയിലും അമേരിക്കന്‍ മലയാളികളാണ്.
കെട്ടിലും മട്ടിലും ഹോളിവുഡ് ചത്രത്തോടു കിട പിടിക്കുന്ന റൊമാന്റിക് ത്രില്ലെര്‍. വൈകാരികമായ തടങ്കലുകളില്‍ അകപ്പെട്ടുപോകുന്ന മനുഷ്യ മനസുകളുടെ കഥ പറയുന്ന 'ലോക്ക്ഡ് ഇന്‍ ' പ്രേക്ഷകരെ ആദ്യാവസാനം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്തുന്ന ഒരു കൊലപാതക രഹസ്യം കൂടിയാണ്. മൂന്നു ഹൃസ്വ ചിത്രങ്ങളും, ഏഴ് പ്രൊഫൊഷണല്‍ നാടകങ്ങളും സംവിധാനം ചെയ്തതിനു ശേഷമാണ് 90 മിനിട്ടു ദൈര്‍ഘ്യമുള്ള ഫീച്ചര്‍ ഫിലിമിലേക്കുള്ള ശബരിയുടെ ചുവടു മാറ്റം.
കെ എസ് ചിത്ര പാടിയ യൂട്യൂബില്‍ തരംഗമായി മാറിയ ' മുകിലേ 'എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. അതീവ ശ്രവണ സുഖം പകരുന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ശബരിനാഥ് ആണ്. വരികള്‍ സിജു തുറവൂര്‍. ഇടവേളയ്ക്കു ശേഷം കെ എസ് ചിത്രയുടെ മാധുര്യമേറിയ ആലാപനം ഈ മെലഡി ഗാനത്തിലൂടെ ശ്രോതാക്കള്‍ക്ക് അനുഭവവേദ്യമാകും. 'മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം' പോലുള്ള വന്‍കിട സിനിമയ്ക്കൊക്കെ സംഗീതം മിക്സ് ചെയ്ത ഖത്തറിലെ ആര് വി സ്റുഡിയോസിലെ രഞ്ജിത് വിശ്വനാഥന് ആണ് ഗാനം മിക്സ് ചെയ്തിരിക്കുന്നത്.
സാങ്കേതികമായി ഏറെ മുന്പില് നില്ക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് ആക്ടര്‍ ജോയല്‍ റാറ്റ്നെറോടോപ്പം അമേരിക്കന്‍ മലയാളികളുമാണ് തിരശീലയില്‍ അണിനിരക്കുന്നത്. ഷാജി എഡ്വേഡ്, സവിത റാവു, ഹന്നാ അരീച്ചിറ, ആല്ബിന് ആന്റോ, സണ്ണി കല്ലൂപ്പാറ, ഹരിലാല്‍ നായര്‍, രാജേഷ് കാവുള്ളി, എല്‍ദോ സ്കറിയ, ജയാ അജിത്, കോശി ഉമ്മന്‍, പ്രകാശ് മേനോന്, ഷാജി എണ്ണശേരില്‍, ജോയ്സണ്‍ മണവാളന്, കിരണ്‍ പിള്ള, ജോസ് കുരിയന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
മനോഹരമായ ഫ്രയിമുകള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ജോണ്‍ മാര്ട്ടിന് ക്യാമറ ചലിപ്പിിക്കുന്നു. അസ്സോസിയേറ്റ് ക്യാമറാമാന് പ്രവീണും അസ്സോസിയേറ്റ് ഡയറക്ടര്‍ ജെയ്സണ്‍ പൗലോസ് ചാക്കോയും. ടിനു തോമസ് എഡിറ്റിംഗും, രാഗേഷ് നാരായണന് കളറിങ്ങും, ബിനൂപ് സഹദേവന് സൗണ്ട് ഡിസൈനിങ്ങും, നിഥിന് നന്ദകുമാര്‍ വൈഎഫ്എക്സും ചെയ്യുന്നു . സുധാകരന് പിള്ളയാണ് കലാ സംവിധാനം. സഹായി റെജി വര്‍ഗീസ് . സുമേഷ് ആനന്ദ് സൂര്യയാണ് പശ്ചാത്തല സംഗീതം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി ഹരിലാല്‍ നായരും, പ്രൊജക്റ്റ് ഡിസൈനര്‍ ആയി അജിത് എബ്രഹാമും പ്രവര്‍ത്തിക്കുന്നു. അഖില്‍ കൃഷ്ണയാണ് മീഡിയ കോര്‍ഡിനേറ്റര്‍ . പി ആര് ഒ ജാഫര്‍ ഓമശ്ശേരി. സുമേഷ്, അഖില്‍ വിജയന്, സാഗര്‍ എന്നിവരാണ് പോസ്റ്റര്‍ ഡിസൈനിങ്ങും ടൈറ്റില്‍സും.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
സിഗരറ്റ് വലിക്കുന്ന 'കാളിദേവി'; ഹിന്ദു ദൈവത്തെ അധിക്ഷേപിച്ചതിന് സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ശക്തമായ പ്രതിഷേധം; പോസ്റ്റര്‍ പിന്‍വലിക്കാനും പരാതി
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്