കൊല്ലപ്പെട്ട ഗായകന്‍ 'മൂസേവാലയുടെ ഗതി തന്നെയാകും' നിങ്ങള്‍ക്ക് എന്നാണ് കത്തില്‍ പറയുന്നത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഭീഷണിക്കത്ത് ലഭിച്ചത്.
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്. കൊല്ലപ്പെട്ട ഗായകന്‍ 'മൂസേവാലയുടെ ഗതി തന്നെയാകും' നിങ്ങള്‍ക്ക് എന്നാണ് കത്തില്‍ പറയുന്നത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഭീഷണിക്കത്ത് ലഭിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്വാല പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. മൂസ്വാല ഉള്‍പ്പടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു സംഭവം. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരാണ് സല്‍മാന്‍ ഖാനെതിരെയുള്ള വധ ഭീഷണി കത്ത് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സലിം ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടന്നത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നുമാണ് കത്ത് കണ്ടെത്തിയത്.
നേരത്തെ സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘവും ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ ജോധ്പൂരില്‍ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്ണോയി പറഞ്ഞിരുന്നത്. ബിഷ്ണോയി സമൂഹം വിശുദ്ധ മൃഗമായി കാണുന്ന മാനിനെ വേട്ടയാടിയ സംഭത്തിലായിരുന്നു വധഭീഷണി. കൂടാതെ 2020ല്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സല്‍മാനെ കൊലപ്പെടുത്താനാണ് മുംബൈയില്‍ എത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി ഡിസിപി രാജേഷ് ദുഗ്ഗല്‍ പറഞ്ഞു.
കത്ത് കിട്ടിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണ്. പ്രദേശത്ത് നടക്കാന്‍ എത്തുന്നരോടും, പ്രദേശവാസികളോടും പോലീസ് വിവരങ്ങള്‍ ആരാഞ്ഞു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി