×
login
സിനിമയില്‍ അവസരം തേടിയ ആദ്യ കാലത്ത് നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്തി നടി സംഗീത ഒദ്വാനി

അഭിഷേക് ബച്ചന്‍ നായകനായ ദി ബിഗ് ബുള്‍ (2021), ശുഭ് മംഗള്‍ മേ ദംഗല്‍ തുടങ്ങിയ ഷോകളിലെ വേഷങ്ങളിലൂടെയാണ് സംഗീത അറിയപ്പെടുന്നത്.

സിനിമയില്‍ അവസരം തേടി നടന്ന ആദ്യ കാലങ്ങളില്‍ തനിക്ക് നേരെയുണ്ടായ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി സംഗീത ഒദ്വാനി. പ്രശസ്തനും സ്വാധീനവുമുള്ള  ഒരു സിനിമാനിര്‍മ്മാതാവ് ഒരിക്കല്‍ ഒറ്റയ്ക്ക് കാണണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും തന്റെ സുഹൃത്തിനെ കൂടെ കൂട്ടിയപ്പോള്‍ അയാള്‍  കൂടിക്കാഴ്ച ഒഴിവാക്കിയെന്നും സംഗീത പറഞ്ഞു.

അഭിഷേക് ബച്ചന്‍ നായകനായ ദി ബിഗ് ബുള്‍ (2021), ശുഭ് മംഗള്‍ മേ ദംഗല്‍ തുടങ്ങിയ ഷോകളിലെ വേഷങ്ങളിലൂടെയാണ് സംഗീത അറിയപ്പെടുന്നത്. മുംബൈയിലെ തന്റെ ആദ്യ ദിവസങ്ങളില്‍ ഒരു സുഹൃത്തിനൊപ്പം ഓഡിഷന് പോയെന്നും പിന്നീട് നിര്‍മ്മാതാവിനെ കാണാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും സംഗീത പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അഭിനേതാവ് കൂടിയായ  സുഹൃത്ത് സൊണാലിയെ കൂടി കൂട്ടിക്കൊണ്ടുപോയപ്പോള്‍, നിര്‍മ്മാതാവ് കൂടിക്കാഴ്ചയ്ക്ക് തയാറാകാതെ  തനിച്ച് കാണാനാണ് ആവശ്യപ്പെട്ടതെന്ന്  പറയുകയായിരുന്നു.


ഒരു നല്ല ബ്രേക്ക് ലഭിക്കാന്‍ ഒരു നടി വിട്ടുവീഴ്ച ചെയ്യണമെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന് പോയെന്ന് സംഗീത പറഞ്ഞു. എന്നാല്‍   ദൈവാനുഗ്രഹത്താല്‍ തനിക്ക് പിന്നീട് നല്ല അവസരം ലഭിച്ചു. ശരിക്കും കുറുക്കുവഴി തിരഞ്ഞെടുക്കണോ അതോ അവരവരുടെ  കഴിവിലുളള വിശ്വാസത്തോടെ ശ്രമിക്കുന്നത് തുടരണോ എന്നത് ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു.

ടിവി വ്യവസായത്തിലും ബോളിവുഡിലും കാസ്റ്റിംഗ് കൗച്ച് സംസ്‌കാരത്തിനെതിരെ നിരവധി താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം, നടന്‍ ജതിന്‍ സിംഗ് ജംവാള്‍ ഒരു മാധ്യമതമത്തിന്  നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിന്റെ ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. അടിവസ്ത്രം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ അയയ്ക്കാന്‍ ഒരു സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു.

 

  comment

  LATEST NEWS


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


  സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


  മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


  മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.