login
രാവിലെ ഉണ്ണി മുകുന്ദനോട് ഖേദ പ്രകടനം, രാത്രിയില്‍ വെല്ലുവിളി; ഹനുമാന്‍ ജയന്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചോദ്യം ചെയ്ത സന്തോഷ് കീഴാറ്റൂരിനെ കാണ്‍മാനില്ല!

'ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?' എന്നാണ് സന്തോഷ് ഫേസ്ബുക്കില്‍ കമന്റായി ചോദിച്ചത്. എന്നാല്‍, ഇതിന് ഉടന്‍ തന്നെ ഉണ്ണി മുകുന്ദന്‍ മറുപടി കൊടുക്കയും ചെയ്തു. ഇതോടെ കമന്റും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കൊച്ചി: ഉണ്ണി മുകുന്ദന്റെ ഹനുമാന്‍ ജയന്തി പോസ്റ്റിനെ ചോദ്യം ചെയ്ത് വിവാദമുയര്‍ത്തിയ സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം. വിവാദത്തില്‍ രാവിലെ ഖേദവും രാത്രിയില്‍ വെല്ലുവിളിയും ഉയര്‍ത്തിയ ശേഷമാണ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്.  

 

ചേട്ടാ... നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം... ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. btb, What keeps you high in these days?!' എന്നാണ് ഉണ്ണി സന്തോഷിന് ഫേസ്ബുക്കില്‍ നല്‍കിയ മറുപടി.  ഇതോടെ നെറ്റിസണ്‍സ് ഉണ്ണിക്ക് പൂര്‍ണപിന്തുണയുമായി രംഗത്തെത്തി. കമന്റിന് വിയോജിച്ച് നൂറുകണക്കിന് ആള്‍ക്കാള്‍ എത്തിയതോടെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.  തുടര്‍ന്ന് ഇന്നലെ രാവിലെ വിഷയത്തില്‍ സന്തോഷ് കീഴാറ്റൂര്‍ ഖേദപ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഉണ്ണിമുകുന്ദനെതിരെ വെല്ലുവിളിയും ഉയര്‍ത്തി. ഇതോടെ കീഴറാറ്റൂരിനെതിരെ നെറ്റിസണ്‍സ് ഒന്നടങ്കം രംഗത്തെത്തി. രൂക്ഷമായ വിമര്‍ശനമാണ് കീഴാറ്റൂരിനെതിരെ ഉയര്‍ത്തിയത്. തുടര്‍ന്ന് ഇന്നു  അദേഹത്തിന്റെ പേജ് അപ്രത്യക്ഷമാകുകയായിരുന്നു.  

 

ഉണ്ണി മുകുന്ദനെതിരെ ഇന്നലെ രാത്രിയില്‍ സന്തോഷ് കീഴാറ്റൂര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്:

 

യാഥാര്‍ത്ഥ  ദൈവ വിശ്വാസികളേ മാപ്പ്

ഞാന്‍ ഒരിക്കലും വിശ്വാസത്തിന് എതിരല്ല

ആരുടെ' വിശ്വാസത്തിനെയും നിന്ദിക്കുകയും ഇല്ല

ഉണ്ണീമുകുന്ദാ ....

താങ്കളുടെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടതിന്റെ പേരില്‍ രണ്ട് ദിവസമായി ഞാന്‍ ക്രൂശിക്കപ്പെടുകയാണ്

പ്രായമായ എന്റെ അച്ഛനെയും അമ്മയെയും തെറി പറയുകയാണ് താങ്കളെ സ്‌നേഹിക്കുന്നവര്‍

എന്നെ ഫോണില്‍ വിളിച്ച് കൊല്ലും,കൈയ്യും,കാലും വെട്ടും എന്നൊക്കെയാ പറയുന്നത്

എന്നെ

ഇല്ലാതാക്കിയാല്‍

നിങ്ങളുടെ ദൈവ വിശ്വാസികളായ

സുഹൃത്തുക്കള്‍ക്ക്

പുണ്യം

കിട്ടുമെങ്കില്‍

ചെയ്‌തോളൂ

 

എടോ ഉണ്ണിമുകുന്ദാ ...താങ്കളുടെ അച്ഛനും അമ്മയ്ക്കും പ്രായമായില്ലെ...എനിക്കും ഉണ്ടെടോ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മോനും

പിന്നെ'

ഞാനില്ലാതായാല്‍ അവര്‍ പട്ടിണിയാവും

താങ്കളെ പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന നടനല്ല ഞാന്‍

സാധാ നടനാ...

 

ഞാന്‍ നല്ല ദൈവ വിശ്വാസിയാ ഉണ്ണീമുകുന്ദാ

യഥാര്‍ത്ഥ ദൈവ വിശ്വാസി

കമ്മ്യൂണിസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ആണ്

എന്റെ കുടുംബവും

ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്..

 

ഉണ്ണിമുകുന്താ...ഓക്‌സിജന്‍ കിട്ടാതെ ഇന്ത്യയില്‍ ആളുകള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്കാരനായ എനിക്ക് സയന്‍സിലാ ഇപ്പോ വിശ്വാസം

എന്നോട് ക്ഷമിക്കണം ഉണ്ണിമുകുന്ദാ...

NB:താങ്കളുടെ സുഹുത്തുക്കള്‍ വന്ന് ചീതത പറഞ്ഞാല്‍ ഞാന്‍ ഈ പോസ്റ്റ് മുക്കും

കാരണം

ചീത്ത കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ല

എന്റെ FB

ഞാന്‍ പൈസക്കൊടുത്ത് ചാര്‍ജ്' ചെയ്യുന്നതല്ലെ

അതു കൊണ്ടാണ്

ഉണ്ണിയുടെ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കണം.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.