×
login
സത്യന്‍ അന്തിക്കാടിന്‍റെ രണ്ടാമത്തെ മകനും സ്വതന്ത്രസംവിധായകനാകുന്നു; ശ്രദ്ധേയമായി 'പാച്ചുവും അത്ഭുതവിളക്കും‍' ടീസർ

സത്യൻ അന്തിക്കാടിന്‍റെ രണ്ടാമത്തെ മകൻ അഖിൽ സത്യൻ സ്വതന്ത്രസംവിധായകനാകുന്നു. തന്‍റെ ആദ്യസിനിമയായ ‘പാച്ചുവും അത്ഭുതവിളക്കും’ ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്ന് അഖില്‍ സത്യന്‍ പറയുന്നു.

സത്യൻ അന്തിക്കാടിന്‍റെ രണ്ടാമത്തെ മകൻ അഖിൽ സത്യൻ സ്വതന്ത്രസംവിധായകനാകുന്നു. തന്‍റെ ആദ്യസിനിമയായ ‘പാച്ചുവും അത്ഭുതവിളക്കും’ ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്ന് അഖില്‍ സത്യന്‍ പറയുന്നു. ചിത്രത്തിന്‍റെ  ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധായനവും ഉള്‍പ്പെടെ അഖില്‍ സത്യന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.  ഫഹദ് ഫാസിൽ ആണ് നായകന്‍. ടീസറില്‍ ഫഹദും നന്ദുവുമുള്ള രസകരമായ രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഒരിടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന ഫഹദിന്‍റെ മലയാളം ചിത്രത്തിൽ പ്രേക്ഷകര്‍ പുതുമകള്‍ പ്രതീക്ഷിക്കുന്നു.  

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ‘പാച്ചുവും അത്ഭുതവിളക്കും’ നിർമിക്കുന്നത്. സത്യൻ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്.  

അഖിലിന്‍റെ ഇരട്ട സഹോദരൻ അനൂപ് സത്യൻ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ശരൺ വേലായുധൻ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയുടെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും. പ്രൊഡക്ഷന്‍ ഡിസൈന്‍- രാജീവന്‍, വസ്ത്രാലങ്കാരം- ഉത്തര മേനോന്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.