login
'രാജ്യത്തെ എല്ലാവര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍'; പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഷെയിന്‍ നിഗം

വാക്സീന്‍ നിര്‍മാതാക്കളില്‍നിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങി സംഭരിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെയാണിത്. ബാക്കിയുള്ള 25% വാക്സീന്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂവെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കൊച്ചി: രാജ്യത്തെ എല്ലാവര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചും പിന്തുണച്ചും നടന്‍ ഷെയിന്‍ നിഗം. 'ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍' എന്നാണ് ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രഖ്യാപനം രാജ്യം അഭിമാനത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.  

കൊറോണ വാക്‌സിന്റെ വിതരണത്തിന്റെ ചുമതല പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വ്യക്തമായിരുന്നു.. എല്ലാ സംസ്ഥാനങ്ങളിലേക്കും സൗജന്യ വാക്സിനുകള്‍ എത്തിക്കും. ഇതിനായി കേന്ദ്രം 75 ശതമാനം വാകസിന്‍ സംഭരിക്കും. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കെല്ലാം കേന്ദ്രം സൗജന്യമായി വാക്സിന്‍ നല്‍കും. 21 മുതല്‍ ഇതു നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.ഇനി മുതല്‍ വാക്സിനേഷന്‍ കേന്ദ്ര നിയന്ത്രണത്തിലാകും.വാക്സിന്‍ വിതരണം വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും.  

Facebook Post: https://www.facebook.com/ShaneNigamOfficial/posts/340045107483482

വാക്സീന്‍ നിര്‍മാതാക്കളില്‍നിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങി സംഭരിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെയാണിത്. ബാക്കിയുള്ള  25% വാക്സീന്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂവെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.