×
login
നാല് ഭാഷകളില്‍ 'ശ്യാം സിങ്ക റോയ്'യുമായി നാനി; ടീസര്‍ നവംബര്‍ 18ന് പുറത്തുവിടും

ശ്യാം സിങ്ക റോയിയായി നാനിയെത്തുന്ന പോസ്റ്റര്‍ മികച്ച രീതിയിലാണ് ചെയ്തിരിക്കുന്നത്. മറ്റു ഭാഷകളില്‍ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനിയെ നായകനാക്കി രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവുമാണ് ശ്യാം സിംങ്ക റോയി. നിഹാരിക എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളി നിര്‍മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടീസര്‍ നവംബര്‍ 18 ന് പുറത്തിറങ്ങും. കൃഷ്ണകാന്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മിക്കി ജെ. മെയര്‍ ആണ്. വിശാല്‍ ദാദ്ലാനി, അനുരാഗ് കുല്‍കാര്‍ണി, സിസി സുങ് എന്നിവര്‍ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

ദേശീയ പുരസ്‌കാര ജേതാവ് കൃതി മഹേഷും കഴിവുള്ള കലാകാരന്‍ യാഷ് മാസ്റ്ററുമാണ് ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്യാം സിങ്ക റോയിയായി നാനിയെത്തുന്ന പോസ്റ്റര്‍ മികച്ച രീതിയിലാണ് ചെയ്തിരിക്കുന്നത്. മറ്റു ഭാഷകളില്‍ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്. 

സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. മലയാളത്തിലും തമിഴ്‌ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് ഇതിനോടകം തെളിയിച്ചിട്ടുമുണ്ട് താരം. ചിത്രത്തിന് വേണ്ടി വിഎഫ്എക്‌സ് ചെയ്യുന്നത് വളരെ മികച്ച രീതിയില്‍ തന്നെയാണ്.

രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോണ്‍ വര്‍ഗീസുമാണ്. എഡിറ്റിങ്: നവീന്‍ നൂലി, പിആര്‍ഒ: വംശി ശേഖര്‍, പി.ശിവ പ്രസാദ്.

 

  comment

  LATEST NEWS


  മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.