×
login
ശിവാജി ഗണേശന്‍‍ പറഞ്ഞു; നിങ്ങള്‍ നെടുമുടിയല്ല, കൊടുമുടിയാണ്, നിങ്ങള്‍ സിനിമാ ലോകത്ത് എന്നും തല ഉയര്‍ത്തി തന്നെ നില്‍ക്കും

പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം വേണു അഭിനയിച്ചു. മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ വേണുവിന്റെ സിംഹാസനം മലയാള സിനിമ ഉള്ളിടത്തോളംകാലം ഒഴിഞ്ഞുകിടക്കും.

ആലപ്പുഴ: നെടുമുടിവേണുവിന്റെ അഭിനയം കണ്ട് ആശ്ചര്യപ്പെട്ട അഭിനയ ചക്രവര്‍ത്തിയായ തമിഴ് നടന്‍ ശിവാജിഗണേശന്‍ ഒരിക്കല്‍ നെടുമുടി വേണുവിനോട് പറഞ്ഞു നിങ്ങള്‍ നെടുമുടിയല്ല കൊടുമുടിവേണുവാണ്. നിങ്ങള്‍ സിനിമാ ലോകത്ത് എന്നും തല ഉയര്‍ത്തി തന്നെ നില്‍ക്കും. ശിവാജി ഗണേശനില്‍ നിന്ന് ഇങ്ങനെ അഭിനന്ദനം ഏറ്റുവാങ്ങിയ ഒരുനടന്‍ എങ്ങനെ തിളങ്ങാതിരിക്കുമെന്ന് സുഹൃത്തും ഗാനരചയിതാവുമായ ആലപ്പുഴ മധു അനുസ്മരിച്ചു.

അന്‍പത്തിയഞ്ചു കൊല്ലത്തെ പരിചയമാണ് താനും വേണുവും തമ്മിലുണ്ടായിരുന്നത്. ആലപ്പുഴ എസ്ഡി കോളജില്‍ ഫാസിലും, താനും, വേണുവും ഒന്നിച്ച് പഠിക്കുകയും കലാപരിപാടികളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. ഒരു വേള സൂപ്പര്‍ താരമായി തിളങ്ങിയ വേണുവിന് ഏത് വേഷവും വഴങ്ങുമായിരുന്നു. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം വേണു അഭിനയിച്ചു. മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ വേണുവിന്റെ സിംഹാസനം മലയാള സിനിമ ഉള്ളിടത്തോളംകാലം ഒഴിഞ്ഞുകിടക്കും.

 വേണുവിനെ അടുത്തിടെ വിളിച്ചിരുന്നു. നെടുമുടിയിലെ പുളിക്കല്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ അവിടെ നിന്നാണ് വിളിച്ചത്. ഒരു സംഗീത പരിപാടി മനസില്‍ ഉണ്ടെന്നും അതിന് താന്‍ കൂടെ ഉണ്ടാകണമെന്നും വേണു പറഞ്ഞു. കൊവിഡ് കഴിഞ്ഞ് വിശ്രമത്തിലാണ്, അത് കഴിഞ്ഞിട്ട് കാണാമെന്നും പറഞ്ഞു. ആ ആഗ്രഹം സാധിക്കാതെയാണ് വേണു വിട്ടുപിരിഞ്ഞത്.

 

  comment

  LATEST NEWS


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതില്‍; വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.