×
login
ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനം കയ്യടക്കി തെന്നിന്ത്യന്‍ സിനിമകള്‍‍; കോവിഡ് കാലത്ത് രക്ഷകരായത് ആര്‍ആര്‍ആര്‍, കെജിഎഫും; "തട്ട് ഇടറി" ബോളിവുഡ്

2020 മാര്‍ച്ചില്‍ ആരംഭിച്ച കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹിന്ദി സിനിമാ പ്രേക്ഷകര്‍ തിയറ്ററുകളിലേക്കും മള്‍ട്ടിപ്ലക്സുകളിലേക്കും മടങ്ങിയെത്തിയിട്ട് ഏകദേശം ആറ് മാസമാകുന്നു. കോവിഡ് സമയം കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന് പോയതും ഹിന്ദി ചിത്രങ്ങള്‍ക്ക് വന്‍ ഇടിവ് കണക്കാകുന്നു. അപ്പോഴും ഹിന്ദിയിലേക്ക് മൊഴി മാറ്റപ്പെട്ട തെന്നിന്ത്യന്‍ സിനിമകളാണ് ഇപ്പോഴും ബോളിവുഡില്‍ വിജയം കൊയ്യുന്നത്.

ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യന്‍ ചിത്രങ്ങള്‍. സമീപകാലത്ത് തിയേറ്ററുകളിലെത്തിയ പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ രണ്ട് എന്നീ ചിത്രങ്ങളുടെ വിജയമാണ് തെന്നിന്ത്യന്‍ സിനിമകളുടെ അപ്രമാദിത്വം അരക്കിട്ടറുപ്പിച്ചത്. ഹിന്ദിയിലേക്ക് മൊഴിമാറിയെത്തിയ ഈ ചിത്രങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

North Vs South Films Industry: Pan-India Success Of South Films Opens North vs South Debate - English OKTelugu


2020 മാര്‍ച്ചില്‍ ആരംഭിച്ച കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹിന്ദി സിനിമാ പ്രേക്ഷകര്‍ തിയറ്ററുകളിലേക്കും മള്‍ട്ടിപ്ലക്സുകളിലേക്കും മടങ്ങിയെത്തിയിട്ട് ഏകദേശം ആറ് മാസമാകുന്നു. കോവിഡ് സമയം കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന് പോയതും ഹിന്ദി ചിത്രങ്ങള്‍ക്ക് വന്‍ ഇടിവ് കണക്കാകുന്നു. അപ്പോഴും ഹിന്ദിയിലേക്ക് മൊഴി മാറ്റപ്പെട്ട തെന്നിന്ത്യന്‍ സിനിമകളാണ് ഇപ്പോഴും ബോളിവുഡില്‍ വിജയം കൊയ്യുന്നത്.

KGF Chapter 2, RRR and Pushpa's smashing success proves South cinema is here to rule - Movies News

കോവിഡില്‍ കാലത്ത് സിനിമ മേഘല വലിയ പ്രതിസന്ധിയാണ് നേരിട്ടത്. അതില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയ്ക്ക് ലഭിച്ച സ്വീകാര്യത. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 100 കോടിയിലേറെ വരുമാനം നേടി. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് 270 കോടിയിലേറെയും കെജിഎഫ് ചാപ്റ്റര്‍ 2 412 കോടിയിലേറെയും കരസ്ഥമാക്കി. അതേ സമയം ഹിന്ദിയില്‍ മൊഴിമാറിയെത്തിയ വിജയ് നായകനായ ബീസ്റ്റ്, പ്രഭാസിന്റെ രാധേ ശ്യം എന്നി ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല. റിലീസ് ചെയ്ത ഒരു മാസം തികയുന്നതിന് മുന്‍പ് കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ആകെയുള്ള വരുമാനം 1107 കോടി കവിഞ്ഞു. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2, നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് കെ.ജി.എഫ് ന് മുന്നിലുള്ളത്.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.