×
login
രാജഭരണ കാലത്തു പോലും ഇങ്ങനെ നടന്നിട്ടില്ല; അപമാനിതരായിട്ടും അതു പ്രകടിപ്പിക്കാന്‍ തന്റേടം കാണിക്കാത്തത് കഷ്ടം; രൂക്ഷവിമര്‍ശനവുമായി ജി സുരേഷ്‌കുമാര്‍

ഇങ്ങനെ വിളിച്ച് അപമാനിക്കുന്നതിലും ഭേദം അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു. വേദിയില്‍ വെച്ചുതന്നെ അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആരും കാണിക്കാത്തത് കഷ്ടമാണെന്നും അദേഹം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി നിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍. അവാര്‍ഡുകള്‍  മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ ജേതാക്കളെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദേഹം വിമര്‍ശിച്ചു.  

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ജേതാക്കള്‍ക്ക് അവാര്‍ഡു നല്‍കാമായിരുന്നു. അതിനു സാധിച്ചില്ലെങ്കില്‍ മറ്റു മന്ത്രിമാരെകൊണ്ടെങ്കിലും അവാര്‍ഡുകള്‍ നല്‍കാമായിരുന്നു. കഴിഞ്ഞ ദിവസം നടന്നത്  രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.  

ഇങ്ങനെ വിളിച്ച് അപമാനിക്കുന്നതിലും ഭേദം അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു. വേദിയില്‍ വെച്ചുതന്നെ അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആരും കാണിക്കാത്തത് കഷ്ടമാണെന്നും അദേഹം പറഞ്ഞു.  

ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരില്‍ ചടങ്ങു ബഹിഷ്‌കരിച്ച നടന്‍മാര്‍ ഇവിടെയുണ്ട്. എന്നാല്‍ അന്നു ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെ എല്ലാ പ്രധാന അവാര്‍ഡുകളും രാഷ്ട്രപതിയാണ് വിതരണം ചെയ്തത്. കേരളത്തില്‍ അതിനു തുല്ല്യമായി കരുതുന്ന  ജെ.സി.ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ലന്നു സുരേഷ് കുമാര്‍ വിമര്‍ശിച്ചു.

 

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.