login
സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പേര് ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും; നൂറിലേറെ താരങ്ങളുടെ പട്ടികയില്‍ നിന്ന് പൃഥ്വിരാജ് പുറത്ത്

ചിത്രത്തിന്റെ തിരക്കഥയിലോ അഭിനേതാക്കളിലോ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ, കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കേന്ദ്രകഥാപാത്രത്തെ തന്നെയാകും സുരേഷ് ഗോപി അവതരിപ്പിക്കുക എന്ന് വ്യക്തമായി.

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് നടുവില്‍ സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പേര് ഇന്ന് വൈകിട്ട് ആറിനു പ്രഖ്യാപിക്കും. ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥയിലോ അഭിനേതാക്കളിലോ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ, കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കേന്ദ്രകഥാപാത്രത്തെ തന്നെയാകും സുരേഷ് ഗോപി അവതരിപ്പിക്കുക എന്ന് വ്യക്തമായി.  

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കപ്പെടുന്ന ഈ വിജയദശമി നാളില്‍ മലയാളികള്‍ക്കായി ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ടൈറ്റില്‍ അനൗണ്‍സമെന്റ് ഒരുങ്ങുന്നു. മലയാളികളുടെ പ്രിയ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് പ്രേക്ഷകരുടെ പ്രിയങ്കരരായ നൂറിലേറെ സെലിബ്രിറ്റികള്‍ ചേര്‍ന്ന് പുറത്തിറക്കുന്നു എന്നാണ് ടോമിച്ചന്റെ പ്രഖ്യാപനം. എന്നാല്‍, മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഉള്ള പട്ടികയില്‍ നിന്ന് നടന്‍ പൃഥ്വിരാജ് പുറത്താണ്. ഇതോടെ, കടുവ ചിത്രത്തിന്റെ ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാവുകയാണ്.  

നേരത്തേ,  തന്റെ 250ാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സൂപ്പര്‍താരം സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.  ഒരു ബൈബിള്‍ വചനത്തില്‍ നിന്നുമെടുത്ത ലഘുവാക്യത്തിനൊപ്പമാണ് സുരേഷ് ഗോപി ഈ പോസ്റ്റര്‍ പങ്കുവച്ചത്. 'പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും' എന്ന കുറിപ്പോടെ സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്ന പോസ്റ്ററില്‍ ടൈറ്റില്‍ ഉടന്‍ എത്തുമെന്ന് വ്യക്തമാക്കിയിരുന്നു.  

കടുവ എന്ന സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പുതിയ പോസ്റ്റ്.  പ്രഖ്യാപന ദിവസം മുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു കടുവയും സുരേഷ് ഗോപിയുടെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രവും. ഒരേ കഥാപാത്രവും കഥാപശ്ചാത്തലവും കടന്നുവരുന്നു എന്ന ആരോപണത്താലാല്‍ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ നിയമ വ്യവഹാരവും നടത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയത്.

തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 'കടുവ' തന്റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു.എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വൈകിയ 'കടുവ' ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പൃഥ്വിരാജും സുരേഷ് ഗോപിയും അറിയിച്ചിരുന്നു.

Facebook Post: https://www.facebook.com/TomichanMulakuppadam/posts/205515494275092

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.