×
login
പിറന്നാള്‍ ദിനത്തില്‍ അച്ഛനും മകനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് സുരേഷ്‌ഗോപി; 'പാപ്പന്‍' സ്റ്റില്‍ പുറത്തുവിട്ടു, ഏറ്റെടുത്ത് ആരാധകര്‍

മഹീന്ദ്ര ഥാറിന് മുന്നില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയും പിന്നിലായി ഗോകുലും നില്‍ക്കുന്നതാണ് ചിത്രം.

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ ചിത്രം പാപ്പനിലെ ചിത്രം പുറത്തുവിട്ട് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമം വഴിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.  

ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതുകൊണ്ടുതന്നെ പാപ്പനിലെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഇതും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മഹീന്ദ്ര ഥാറിന് മുന്നില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയും പിന്നിലായി ഗോകുലും നില്‍ക്കുന്നതാണ് ചിത്രം.  

പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പന്‍'. സുരേഷ്‌ഗോപിയോടൊപ്പം സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്.  

Facebook Post: https://www.facebook.com/ActorSureshGopi/photos/a.397723903703566/2080572095418730/

 

    comment

    LATEST NEWS


    ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


    പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


    ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


    ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


    ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


    അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.