×
login
പൃഥ്വിരാജ് നായകനായ 'കടുവ'യുടെ അണിയറപ്രവര്‍ത്തകരുടെ പരാതി; സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പന്' വീണ്ടും വിലങ്ങ്; ഹര്‍ജി തളളി സുപ്രീം കോടതി

പകര്‍പ്പാവകാശ ലംഘനം നടത്തി എന്നാരോപിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയിലായിരുന്നു സിനിയമിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഒറ്റക്കൊമ്പന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ന്യൂദല്‍ഹി: സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പനെ' വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്‍ ടീം കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ഇടപെടേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിചാരണ നടപടികള്‍ വേഗത്തിലാക്കാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുവാനും കോടതി ആവശ്യപ്പെട്ടു.


പകര്‍പ്പാവകാശ ലംഘനം നടത്തി എന്നാരോപിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയിലായിരുന്നു സിനിയമിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഒറ്റക്കൊമ്പന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്.  

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന സിനിമയുടെ കഥാ പശ്ചാത്തലവും കഥാപാത്രത്തിന്റെ പേരും ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.ഹര്‍ജിക്ക് പിന്നാലെ സിനിമയുടെ നിര്‍മ്മാണ ജോലികള്‍ക്ക് ജില്ലാ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2021 ഏപ്രിലില്‍ ഈ വിധി ഹൈക്കോടതി ശരിവെച്ചു.

അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, സീമ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം ഒരു മാസ് ആക്ഷന്‍-എന്റര്‍ടെയ്നറാണ്. പൃഥ്വിരാജ് ഒരു പ്ലാന്ററായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.