×
login
റെയില്‍വേ ചേരിയിലെ വിദ്യാര്‍ത്ഥിയുടെ സങ്കടം സുരേഷ് ഗോപി‍യറിഞ്ഞു; രമ്യയുടെ വീട്ടില്‍ ലാപ്‌ടോപ്പുമായി എംപി

പുതിയത് വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന രമ്യയുടെ വിഷമം അറിഞ്ഞാണ് സുരേഷ് ഗോപി ലാപ്‌ടോപ്പ് വാങ്ങി നല്‍കിയത്. റെയില്‍വേ ചേരിയിലെ ചെറിയ വീട്ടിലേക്ക് ലാപ്‌ടോപ്പുമായി സുരേഷ് ഗോപിയെത്തിയപ്പോള്‍ പരിസരത്തെ വീട്ടുകാര്‍ക്കും അമ്പരപ്പ്.

തൃശ്ശൂര്‍: രമ്യക്ക് സഹായവുമായി സുരേഷ് ഗോപിയെത്തി. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ രമ്യയുടെ ലാപ്‌ടോപ്പ് തകരാറിലായതിനെ തുടര്‍ന്ന് പഠനം തടസപ്പെട്ടിരുന്നു. പുതിയത് വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന രമ്യയുടെ വിഷമം അറിഞ്ഞാണ് സുരേഷ് ഗോപി ലാപ്‌ടോപ്പ് വാങ്ങി നല്‍കിയത്. റെയില്‍വേ ചേരിയിലെ ചെറിയ വീട്ടിലേക്ക് ലാപ്‌ടോപ്പുമായി സുരേഷ് ഗോപിയെത്തിയപ്പോള്‍ പരിസരത്തെ വീട്ടുകാര്‍ക്കും അമ്പരപ്പ്.  

പരിമിതികളെ മറികടന്ന് പഠിച്ച് ഉയരാനുള്ള രമ്യയുടെ ആഗ്രഹത്തെ അഭിനന്ദിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.  ചേരിനിവാസികളുടെ പുനരധിവാസത്തിനു കോര്‍പ്പറേഷന്‍ ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും  വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. ചേരി നിവാസികള്‍ ഈ പ്രശ്‌നം സുരേഷ്‌ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നല്കി.

 

 

    comment

    LATEST NEWS


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


    കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


    മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


    പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


    ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.