×
login
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തൂക്കിയടിച്ച് പാപ്പന്‍; ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റിലേക്ക് അതിവേഗ കുതിപ്പ്; പത്തു ദിവസത്തെ കളക്ഷനിലും റെക്കോര്‍ഡ്

പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് റെക്കോര്‍ഡ് കളക്ഷനുമായി സിനിമ മുന്നേറുന്ന കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്.

കൊച്ചി: 2022ലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റിലേക്ക് അതിവേഗം കുതിച്ച് സുരേഷ് ഗോപി ചിത്രം. ജോഷിയുടെ സംവിധാനത്തില്‍ പിറന്ന 'പാപ്പന്‍' പത്തുദിവസത്തിനുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 31.43 കോടി രൂപയാണ് കളക്ട് ചെയ്തത്. ജൂലൈ 29നാണ് പാപ്പന്‍ കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. പിന്നീടും ഒരാഴച്ച കഴിഞ്ഞാണ് ജി.സി.സി രാജ്യങ്ങളില്‍ റിലീസ് ചെയ്ത്.  

Facebook Post: https://www.facebook.com/paappancinema/posts/pfbid0yxvn1eZGBMm8vfRZqJVTxauYVP62YcuiRvM2gyWVUxVp8xMkZNnYbk9i7c5VJowml


പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് റെക്കോര്‍ഡ് കളക്ഷനുമായി സിനിമ മുന്നേറുന്ന കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്.

കേരളത്തിലെ കാര്‍ണിവല്‍ തിയറ്ററുകളില്‍ നിന്ന് മാത്രമായി സിനിമ ഒരു കോടിയില്‍ അധികം കളക്ട് ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് പാപ്പന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോഷിസുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ് പാപ്പന്‍. ആര്‍.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോര്‍, സലാം കശ്മീര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുല്‍ സുരേഷ്, അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തില്‍, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


  കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.