×
login
'ദ കശ്മീര്‍ ഫൈല്‍സ്' കണ്ട് കരഞ്ഞ് ജനങ്ങള്‍; ശബ്ദം ഉയര്‍ത്തിയതിനും യാഥാര്‍ത്ഥ്യം കൊണ്ടുവന്നതിനും സംവിധായകന്റെ കാല്‍ തൊട്ട് തൊഴുത് കരഞ്ഞ് ഒരു അമ്മ

സത്യാവസ്ത പുറത്ത് കൊണ്ടുവന്നതിനും. എല്ലാ കാര്യങ്ങളും, ക്രൂരതകളും തുറന്ന് കാണിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. കണ്ടിറങ്ങിയ എല്ലാവരും കണ്ണീരോടെയാണ് പുറത്ത് വന്നത്. മനസ്സിനെ തോടുന്ന സിനിമയാണിത്. സത്യം പുറം ലോകത്ത് എത്തിച്ചതിന് നന്ദി. ഞങ്ങളുടെ കുട്ടികള്‍ അന്ന് ക്രൂരമായി കൊല്ലപെട്ടു, ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ. ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയതിനും സിനിമ മുന്നോട്ടു കൊണ്ടു വന്നതിനും ആ അമ്മ സംവിധായകനെ ചേര്‍ത്ത് പിടിച്ച് കരഞ്ഞു

മുംബൈ: ഹിന്ദു പണ്ഡിറ്റുകളുടെ കൂട്ടക്കൊല അടക്കം കശ്മീരില്‍ നടന്ന സംഭവികാസങ്ങളുടെ യാഥാര്‍ത്ഥ്യം വിവരിക്കുന്ന വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് ചിത്രം റിലീസായി. ചിത്രം കണ്ടിറിങ്ങിയ ശേഷം കണ്ണീരോടെയാണ് എല്ലാവരും പുറത്തിറങ്ങിയത്. അതിനിടയില്‍ ഒരു അമ്മ സിനിമ കണ്ട് സംവിധായകനെയും നടനെയും കെട്ടിപിടിച്ച് കരഞ്ഞു.

സത്യാവസ്ത പുറത്ത് കൊണ്ടുവന്നതിനും. എല്ലാ കാര്യങ്ങളും, ക്രൂരതകളും തുറന്ന് കാണിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. കണ്ടിറങ്ങിയ എല്ലാവരും കണ്ണീരോടെയാണ് പുറത്ത് വന്നത്. മനസ്സിനെ തോടുന്ന സിനിമയാണിത്. സത്യം പുറം ലോകത്ത് എത്തിച്ചതിന് നന്ദി. ഞങ്ങളുടെ കുട്ടികള്‍ അന്ന് ക്രൂരമായി കൊല്ലപെട്ടു, ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ. ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയതിനും സിനിമ മുന്നോട്ടു കൊണ്ടു വന്നതിനും ആ അമ്മ സംവിധായകനെ ചേര്‍ത്ത് പിടിച്ച് കരഞ്ഞു.  


സോഷ്യല്‍ മീഡിയയില്‍ എല്ലാരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. #Righttojustice എന്ന ഹാഷ് ടാഗോടു കൂടിയാണ് എല്ലാവരും പ്രതികരിച്ചത്. സുരേഷ് റയ്‌നയും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചത് മുതല്‍ സംവിധായകന്റെ കുടുംബത്തിനടക്കം രൂക്ഷമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. ഇതിനെതിരെയെല്ലാം ശബ്ദം ഉയര്‍ത്തി കൊണ്ടാണ് വിവേക് മുന്നോട്ടു പോയത്.

'ഞാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ശത്രുക്കള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇന്ത്യന്‍ സംസ്‌കാരം പുണ്യമായി കാണുന്ന ശിവനെയും സരസ്വതിയെയും നശിപ്പിച്ച മനുഷ്യത്വരഹിതമായ ഭീകരതയെ തുറന്നുകാട്ടാനുള്ള ശ്രമമാണ് കാശ്മീര്‍ഫയലുകള്‍. ഇപ്പോള്‍ മതഭീകരത ഇന്ത്യയുടെ ഭൂപ്രദേശത്ത് കടന്നുകയറുകയാണ്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ നിശബ്ദരാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നത്, ഇന്ത്യ വിരുദ്ധ അര്‍ബന്‍ നക്‌സലുകളുടെ നിരവധി അസത്യങ്ങളും വ്യാജ വിവരണങ്ങളും ഞാന്‍ തുറന്നുകാട്ടുന്നു, അവര്‍ എന്നെ നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും അവര്‍ അതില്‍ വിജയിക്കില്ലെന്നു വ്യക്തമാണെന്നും അഗ്‌നിഹോത്രി നേരത്തെ പറഞ്ഞിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയ് മണ്ഡ്‌ലേക്കര്‍ എന്നിവരുള്‍പ്പെടെയുള്ള മികച്ച അഭിനേതാക്കളാണ് സിനിമയ്ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.