×
login
ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍

2017ല്‍ നാഷണല്‍ അവാര്‍ഡ് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം നേടിയതാണ് ദി റീ ബര്‍ത്ത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്. മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ ജീവിതത്തിന്റെ മുന്‍നിരയിലേക്ക് വരാനുള്ള അവകാശം അവര്‍ക്കുമുണ്ട്. മൈസൂരിലെ ഒരു കൂട്ടം രക്ഷകര്‍ത്താക്കള്‍ ഇങ്ങനെ വൈകല്യങ്ങളുള്ള കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ട് വരുന്നതില്‍ വിജയം നേടുകയും അവരെ മാറ്റി നിര്‍ത്തേണ്ടതില്ല എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയുമാണ്.  

ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദി റീബര്‍ത് എന്ന ഡോക്യുമെന്ററി അവരുടെ ജീവിതം കൂടുതല്‍ അടുത്തറിയുവാന്‍ അവസരം ഒരുക്കുകയാണ്. 2017ല്‍ നാഷണല്‍ അവാര്‍ഡ് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം നേടിയ ദി റീബര്‍ത് റൂട്‌സ് വീഡിയോയിലൂടെ കാണാം.

ഛായാഗ്രഹണം- നിഖില്‍ എസ്. പ്രവീണ്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, എഡിറ്റര്‍- ആനൂപ് ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സബിത ജയരാജ്, കോ പ്രൊഡ്യൂസര്‍- സാജന്‍ തൈരില്‍ ടോം, ക്യാപ്റ്റന്‍ മാത്യു ജോര്‍ജ്ജ്, കോ ഡയറക്ടര്‍- ധനു ജയരാജ്.കോസ്റ്റ്യൂം ഡിസൈനര്‍- സൂര്യ രവീന്ദ്രന്‍, ഓഡിയോ ഗ്രാഫര്‍- രംഗനാഥ് രവി.

 

 

 

  comment

  LATEST NEWS


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.