×
login
കേരള സ്റ്റോറിയെ പ്രചാരണസിനിമ എന്ന് വിളിക്കുന്നത് ശുദ്ധവിഡ്ഡിത്തമെന്ന് ബ്രിട്ടനിലെ ജേണലിസ്റ്റ് നവോമി കാന്‍റന്‍‍;സിനിമയെ പുകഴ്ത്തി കാന്‍റന്‍

ഒരു വിഭാഗം കേരള സ്റ്റോറിയ്ക്കെതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ഈ സിനിമ പലര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. മെയ് 19ന് ലണ്ടനില്‍ കേരള സ്റ്റോറി കണ്ട ലണ്ടനില്‍ തന്നെ പത്രപ്രവര്‍ത്തകയായ നവോമി കാന്‍റന്‍ ഞായറാഴ്ച ഈ ചിത്രത്തെ പുകഴ്ത്തുന്ന ട്വിറ്റര്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

ലണ്ടന്‍: ഒരു വിഭാഗം കേരള സ്റ്റോറിയ്ക്കെതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ഈ സിനിമ പലര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. മെയ് 19ന് ലണ്ടനില്‍ കേരള സ്റ്റോറി കണ്ട ലണ്ടനില്‍ തന്നെ പത്രപ്രവര്‍ത്തകയായ നവോമി കാന്‍റന്‍ ഞായറാഴ്ച ഈ ചിത്രത്തെ പുകഴ്ത്തുന്ന ട്വിറ്റര്‍ കുറിപ്പുമായി  രംഗത്തെത്തിയിരിക്കുകയാണ്.  

"ഐഎസ്ഐഎസ് പോരാളികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് മികച്ച രീതിയില്‍ ഈ സിനിമ അന്വേഷിയ്ക്കുന്നു"- നവോമി കാന്‍റന്‍ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. കേരള സ്റ്റോറിയെ ഒരു വെറും പ്രചാരണസിനിമ എന്ന് പറഞ്ഞ് തള്ളുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അവര്‍ പ്രതികരിച്ചു. അങ്ങിനെ പറയുന്നത് തന്നെ ഒരു കള്ളപ്രചാരണമാണെന്നും അവര്‍ പറഞ്ഞു.  

"യുകെയില്‍ കേരള സ്റ്റോറി എന്ന സിനിമ കണ്ടു. ഐഎസ്ഐഎസ് പോരാളികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് കാണിച്ചു തരുന്നു ഈ സിനിമ. ഇത് പോലുള്ള സിനിമകള്‍ അധികം കണ്ടിട്ടില്ല."- നവോമി കാന്‍റന്‍ ട്വീറ്റ് ചെയ്തു.  

"ഐഎസ്ഐഎസ് തീവ്രവാദികളെ വിവാഹം കഴിയ്ക്കുന്ന സ്ത്രീകള്‍ മൂസ്ലിങ്ങളോ അമുസ്ലീങ്ങളോ ആകാം. പക്ഷെ ഇരുകൂട്ടര്‍ക്കും ഒരേ ദുരനുഭവമാണ് കിട്ടുന്നത്. സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഈ സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. അവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടപ്പെടുന്നു. അവര്‍ ബലാത്സംഗം ചെയ്യപ്പെടുകയും പീഢനങ്ങള്‍ വിധേയരാവുകയും ചെയ്യുന്നു. ഇതിനെ ഒരു പ്രചാരണ സിനിമ എന്ന് വിളിച്ച് തരംതാഴ്ത്തുന്നത് തന്നെ ഒരു കള്ളപ്രചാരണമാണ്."- നവോമി കാന്‍റന്‍ പറയുന്നു.  

എല്ലാവര്‍ക്കും കിട്ടുന്ന അനുഭവം ഒന്നുതന്നെ. സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യും. സിറിയയിലേക്ക് കടക്കുന്നതോടെ ബലാത്സംഗം ചെയ്യപ്പെടുന്നു.  ഷമീമ ബീഗത്തെപ്പോലെ അത്യധികം മൗലികവാദികളാക്കപ്പെട്ട് ഐഎസ്ഐഎസ് തീവ്രവാദികളുടെ റോളുകള്‍ എടുക്കുന്നവരൊഴികെ ഉള്ളവര്‍ ഇങ്ങിനെ ഒരു തീരുമാനമെടുത്തതില്‍ പിന്നീട് പശ്ചാത്തപിക്കും.- നവോമി കാന്‍റന്‍റെ കുറിപ്പില്‍ പറയുന്നു.  


ഷമീമ ബീഗം ബ്രിട്ടീഷുകാരിയായ പിന്നീട് സിറിയയിലേക്ക് പോയി ഐഎസ്ഐഎസ് തീവ്രവാദിയെ വിവാഹം കഴിച്ച സ്ത്രീയാണ്. ഐഎസ്ഐഎസ് ക്യാമ്പിലെത്തിയ ഷമീമ ബീഗത്തിന് രണ്ട് കുട്ടികളെ നഷ്ടമായി. 2017ല്‍ മാഞ്ചസ്റ്റര്‍ അറീനയില്‍ 22 പേരുടെ മരണത്തിന് കാരണമായ ഐഎസ്ഐഎസ് സ്ഫോടനത്തെ ഷമീമ ബീഗം ന്യായീകരിക്കുന്നു.  

"സിനിമയില്‍ എങ്ങിനെയാണ് ഇന്ത്യയിലെ രണ്ട് ഹിന്ദു പെണ്‍കുട്ടികളും ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും എങ്ങിനെയാണ് ഇസ്ലാമിക മൗലികവാദ ചിന്തകളിലേക്ക് മാറ്റപ്പെടുന്നതെന്നതും ഐഎസ്ഐഎസ് ഉയര്‍ത്തുന്ന അപകടങ്ങളും ഈ സിനിമ ഊന്നിപ്പറയുന്നു."- നവോമി കാന്‍റന്‍ തന്‍റെ സുദീര്‍ഘമായ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.  

 

 

 

    comment

    LATEST NEWS


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


    മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.