×
login
'ഞാന്‍ ദേശീയ ചിന്താഗതിക്കാരന്‍; രാജ്യത്തിന് എതിരെങ്കില്‍ എനിക്കും എതിര്'; പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നാലും വിമര്‍ശിക്കുന്നവരുണ്ടെന്ന് ഉണ്ണി

പ്രധാനമന്ത്രിക്ക് ഒരു ജന്മദിന ആശംസകള്‍ നേര്‍ന്നാല്‍ പോലും വിമര്‍ശിക്കാനിവിടെ ആളുകളുണ്ട്. ഞാന്‍ ഒരു ദേശീയ ചിന്താഗതിയുള്ള ആളാണ്. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ ആരു പറഞ്ഞാലും എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. താന്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും അംഗമല്ലന്നും ഉണ്ണി പറഞ്ഞു.

തിരുവനന്തപുരം: രാജ്യത്തിന് എതിരെങ്കില്‍ തനിക്കും അത് എതിരാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍(Unni Mukundan). എന്റെ വീട്ടില്‍ കൃഷ്ണനും രാമനും ശിവനും ഹനുമാന്‍ സ്വാമിയുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ട്. ഇവരെ ആരെയും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതീകങ്ങളായല്ല കാണുന്നത്. ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളര്‍ന്നത്. അതിനാലാണ് താന്‍ ആരാധിക്കുന്ന ഹനുമാന്‍ സ്വാമിയെ അപമാനിച്ചപ്പോള്‍ പ്രതികരിച്ചത്. ഇനി അത്തരത്തിലുള്ള തമാശകളോ കോമഡികളെ തന്റെ അടുത്ത് വന്ന് ആരും പറയാതിരിക്കാനാണ് അന്നു പ്രതികരിച്ചത്. കൊറോണ മാറാന്‍ വേണ്ടത് എന്താണ് ആവശ്യമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അതില്‍ കമന്റ് ചെയ്തത് മറ്റൊരു ഉദേശത്തോടെയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.  

പ്രധാനമന്ത്രിക്ക് ഒരു ജന്മദിന ആശംസകള്‍ നേര്‍ന്നാല്‍ പോലും വിമര്‍ശിക്കാനിവിടെ ആളുകളുണ്ട്.  ഞാന്‍ ഒരു ദേശീയ ചിന്താഗതിയുള്ള ആളാണ്. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ ആരു പറഞ്ഞാലും എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. താന്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും അംഗമല്ലന്നും ഉണ്ണി പറഞ്ഞു.  

അതേസമയം, ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ (Meppadiyan) മറ്റെന്നാള്‍ തിയറ്ററുകളില്‍ എത്തും.  ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണന്‍ എന്നൊരു സാധാരണക്കാരന്റെ ജീവിതമാണ് പറയുക. പാലായിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് നീണ്ടു പോയിരുന്നു. വിജയദശമി ദിനത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.  

സിനിമയില്‍ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവന്‍ ഷാജോണ്‍, അഞ്ജു കുര്യന്‍, നിഷ സാരംഗ്, അപര്‍ണ ജനാര്‍ദ്ദനന്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വല്‍സന്‍, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്.

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.