ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാട്ടിയെന്ന് പറഞ്ഞു വലിയ വിദ്വേഷ പ്രചരണം നടന്നിരുന്നു. ഇതു ഏല്‍ക്കാതെ വന്നതോടെയാണ് വ്യാജ വിക്കി പീഡിയ പേജ് പ്രചാരണം.
തിരുവനന്തപുരം: നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായും നിര്‍മാതാവായുമുള്ള മേപ്പടിയാന്‍ തിയെറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുന്നതിനിടെ ചിത്രത്തിനെതിരേ വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണവുമായി മതമൗലിക വാദികള്‍. ചിത്രത്തിന്റെ പേരില്‍ വ്യാജ വിക്കി പീഡിയ പേജ് ഉണ്ടാക്കിയാണ് മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. നേരത്തേ, ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാട്ടിയെന്ന് പറഞ്ഞു വലിയ വിദ്വേഷ പ്രചരണം നടന്നിരുന്നു. ഇതു ഏല്‍ക്കാതെ വന്നതോടെയാണ് വ്യാജ വിക്കി പീഡിയ പേജ് പ്രചാരണം.
ഇതോടെയാണ് വ്യാജ പ്രചരണത്തിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്. 'മേപ്പടിയാന്‍' തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുടെ നേര്‍കാഴ്ചയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചരണങ്ങളില്‍ വിശ്വസിക്കരുത് എന്നും ഉണ്ണി വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചാണ് താരത്തിന്റെ മറുപടി. മേപ്പടിയാന്‍ തികച്ചും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതുപോലുള്ള തിരുത്തലുകളും വിദ്വേഷ പ്രചരണങ്ങളും തികച്ചും അനാവശ്യമാണ്. ഈ സിനിമ എന്താണ് പറയുന്നതെന്നറിയാന്‍ നിങ്ങളത് കാണുക- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
നേരത്തേ, സിനിമയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ വിഷ്ണു മോഹനും രംഗത്തെത്തിയിരുന്നു. സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിനെതിരെയാണ് ആളുകള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ കൊറോണ കാലത്ത് ആംബുലന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായപ്പോള്‍ സേവാഭാരതിയാണ് അന്ന് സൗജന്യമായി ആംബുലന്‍സ് നല്‍കിയത് എന്ന് സംവിധായകന്‍ പറഞ്ഞു.
സേവാഭാരതി ഇന്ത്യയിലെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്‍ജിഒ ആണ്. അത് ബ്ലാക്ക് ലിസ്റ്റിലുള്ള സംഘടനയല്ലെന്നും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒഴിച്ചുകൂടാനാവാത്ത സംഘടനയാണ് സേവാഭാരതി. പോലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ എന്തിനും അവര്‍ മുന്നിലെത്താറുണ്ടെന്നും അവരെ ഒഴിച്ചുനിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ സാധിക്കുമെന്നും വിഷ്ണു മോഹന്‍ ചോദിച്ചു.
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി