login
സസ്‌പെന്‍സ് ത്രില്ലര്‍ 'വി' മലയാള പ്രേക്ഷകരിലേക്കും; കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്തും

പ്രമേയത്തിലെ വ്യത്യസ്തതയാണ് രൂപേഷിനെ ഈ ചിത്രം നിര്‍മിക്കുന്നതിനുള്ള പ്രേരണ.

ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മിച്ച വീ എന്ന തമിഴ് ചിത്രം കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും. തമിഴ് നാട്ടില്‍ 160 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് മികച്ച പ്രദര്‍ശന വിജയം നേടിയ ശേഷമാണ് മലയാളി പ്രക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.  

പ്രമേയത്തിലെ വ്യത്യസ്തതയാണ് രൂപേഷിനെ ഈ ചിത്രം നിര്‍മിക്കുന്നതിനുള്ള പ്രേരണ. വീക്കെന്‍ഡും അടിച്ച് പൊളിക്കുന്നതിനായി 5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം ബെംഗളൂരുവില്‍ നിന്നും യാത്ര പുറപ്പെടുന്നു. പ്രണയവും തമാശകളും ഒക്കെ ആയി യാത്ര തുടരുന്നതിനിടയില്‍ അതിലൊരാള്‍ പുതിയതായി വന്ന ഒരു ആപ്പിനെ കുറിച്ച് പറയുന്നു, ജനന തീയതി നല്‍കിയാല്‍ മരണ തീയതി അറിയാന്‍ കഴിയും എന്നതായിരുന്നു ആ ആപ്പി ന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാന്‍ അവര്‍ക്ക് അറിയുന്ന മരിച്ചു പോയ ചിലരുടെ ജനന തീയതി നല്‍കി പരിശോധിക്കുന്നു.  

ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ കൗതുകം തോന്നിയ അവര്‍ യാത്രയിലുള്ള പത്ത് പേരുടെയും ജനന തീയതി നല്‍കിയപ്പോള്‍ വന്ന അവരുടെ മരണ തിയതി അവര്‍ യാത്ര ചെയ്യുന്ന അതേ ദിവസത്തെ തീയതി ആയിരുന്നു. പിന്നീട് അവര്‍ ഉല്‍ക്കട്ടിലുള്ള ഒരു റിസോര്‍ട്ടില്‍ എത്തപെടുന്നു. തുടര്‍ന്ന് പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതും ആയ അവസ്ഥകളിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന ആ സംഘത്തിന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.  

പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ഒരു മിസ്റ്ററി സസ്‌പെന്‍സ് ത്രില്ലര്‍ ആണ് വീ. ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നീ ലൊക്കേഷനുകളിലായി സംവിധായകന്‍ ഡാവിഞ്ചി ശരവണനും ഛായാഗ്രഹകന്‍ അനില്‍. കെ. ചാമിയും അടങ്ങുന്ന സംഘം സാഹസികമായും സാങ്കേതിക തികവോടെയും ആണ് വി ചിത്രീകരിച്ചിരിക്കുന്നത്. പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിര്‍മിക്കാന്‍ തയ്യാറായതെന്ന് ട്രൂ സോള്‍ പിക്‌ചേഴ് സിന്റെ ഉടമ രൂപേഷ് കുമാര്‍ പറയുന്നു.  

നിരവധി തമിഴ്- തെലുങ്ക് ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഡാവിഞ്ചി ശരവണന്‍ ആണ് വീ യുടെ രചന, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- അനില്‍. കെ. ചാമി, സംഗീതം - ഇളങ്കോ കലൈവാണന്‍, എഡിറ്റിങ് - വി.ടി. ശ്രീജിത്ത്, മാര്‍ക്കറ്റിങ് ഡിസൈനര്‍- എംആര്‍എ രാജ്, രാഘവ്, ലതിയ, സബിത ആനന്ദ്, ആര്‍എന്‍ആര്‍ മനോഹര്‍, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ,റിനീഷ്, ദിവ്യന്‍, ദേവസൂര്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രേക്ഷകര്‍ക്ക് ഇടയിലും നിരൂപകാര്‍ക്ക് ഇടയിലും മികച്ച അഭിപ്രായം നേടിയ 'വീ ' കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് രൂപേഷ് കുമാറിന്റെ ട്രൂസോള്‍ പിക്‌ചേഴ്‌സ് ആണ്.

 

 

  comment

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.