×
login
മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്ത മതഭ്രാന്തന്റെ ചരിത്രം സിനിമയാകുന്നു; സംവിധായകന്‍ ആഷിഖ് അബു‍; നായകന്‍ പൃഥ്വിരാജ്

വാരിയംകുന്നനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു ഫേയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഹര്‍ഷദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ രചന. സിക്കന്ദര്‍, മൊയ്ദീന്‍ നിര്‍മാണവും മുഹ്സിന്‍ പരാരി കോ ഡയറക്ടറുമാണ്.

മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്ത് 'മലയാള രാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ച മതഭ്രാന്തന്റെ ചരിത്രം സിനിമയാകുന്നു.  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമയാകുന്നത്.  ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാരിയംകുന്നന്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

വാരിയംകുന്നനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു ഫേയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഹര്‍ഷദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ രചന. സിക്കന്ദര്‍, മൊയ്ദീന്‍ നിര്‍മാണവും മുഹ്സിന്‍ പരാരി കോ ഡയറക്ടറുമാണ്.

അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന ' വാരിയം കുന്നന്‍' എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന്‍ ആവശ്യപ്പെട്ടു. 1921 ലെ ഇസ്ലാമിക ഫാസിസത്തെ വെള്ളപൂശാനുള്ള ജമാഅത്ത് ശ്രമമാണ് ഈ സിനിമയെന്നും അതില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നുമാണ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ തുടങ്ങിയവര്‍. 1921 ലെ കലാപം വിപ്ലവമോ സ്വാതന്ത്ര്യ സമരമോ അല്ല കേവലം ഇസ്ലാമിക ഫാസിസം മാത്രമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇസ്ലാമിക ഫാസിസ്റ്റുകളെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നും അദ്ദേഹംവ്യക്തമാക്കി.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.