×
login
ധ്യാന്‍ ശ്രീനിവാസന്‍‍ നായകനാകുന്ന ത്രില്ലല്‍ ചിത്രം 'വീകം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് വീകം. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. താരങ്ങളായ മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തങ്ങളുടെ ഓദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്.  

കുമ്പരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനേഷ് രവീന്ദ്രനാഥ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹന്‍, സംഗീതം- വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം- പ്രദീപ് എം.വി, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- ഷിജിന്‍ പി. രാജ്, മീഡിയ ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.